afghan-blast1

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ തീവ്രവാദികള്‍ ആക്രമണം തുടരുന്നു. വെള്ളിയാഴ്ച പെഷവറില്‍ വീണ്ടും സ്‌ഫോടനമുണ്ടായി. വടക്കുപടിഞ്ഞാറന്‍ പെഷാവറില്‍ പൊലീസ് ചെക്‌പോസ്റ്റിന് സമീപമുണ്ടായ ചാവേര്‍ കാര്‍ ബോംബു സ്‌ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. 13 പേര്‍ക്കു പരുക്കേറ്റു.

പ്രദേശിക സമയം ഒരു മണിയോടെയുണ്ടായ സ്‌ഫോടനത്തില്‍ പൊലീസ് സ്‌റ്റേഷനും സമീപമുണ്ടായിരുന്ന വാഹനങ്ങളും തകര്‍ന്നു. സമീപമുള്ള മുസ്‌ലിം പള്ളിക്കും കേടുപാട് സംഭവിച്ചു.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഒരാഴ്ചയായി പാകിസ്ഥാനില്‍ വിവധ സ്ഥലങ്ങളില്‍ തീവ്രവാദി ആക്രമണം തുടരുകയാണ്.