എഡിറ്റര്‍
എഡിറ്റര്‍
മുഷറഫിന്റെ ആരോഗ്യസ്ഥിതി: പുതിയ റിപ്പോര്‍ട്ട് കോടതിക്ക് കൈമാറി
എഡിറ്റര്‍
Wednesday 8th January 2014 9:50am

parves Mushraf

ഇസ്‌ലാമാബാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ ആരോഗ്യ സ്ഥിതിസംബന്ധിച്ച റിപ്പോര്‍ട്ട് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചു.

റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്ന് വിചാരണക്കോടതിയുടെ അധ്യക്ഷന്‍ ജസ്റ്റിസ് ഫൈസല്‍ അറബ് പറഞ്ഞു.

രാജ്യദ്രോഹക്കേസില്‍ മുഷറഫിനെ വിചാരണ ചെയ്യുന്ന റാവല്‍പിണ്ടിയിലെ പ്രത്യേക കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

റാവല്‍പിണ്ടിയില്‍ മുഷറഫ് ചികിത്സയില്‍ കഴിയുന്ന സൈനിക ആശുപത്രിയിലെ ഡോക്ടര്‍മാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചത്.

തിങ്കളാഴ്ച കേസ് പരിഗണിച്ച കോടതി മുഷറഫിനെ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് മുന്‍പ് മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ അധികൃതരോട് നിര്‍ദേശിച്ചത്.

കഴിഞ്ഞ ആഴ്ച വിചാരണയ്ക്കായി പ്രത്യേക കോടതിയിലേക്ക് കൊണ്ടുപോകവേയാണ് മുഷറഫിന് ഹൃദയാഘാതം അനുഭവപ്പെടുന്നത്.

അതേസമയം മുഷറഫിന്റെ ലണ്ടനിലെ ആഡംബര ഫ്‌ളാറ്റ് വിറ്റുവെന്ന വാര്‍ത്ത അദ്ദേഹത്തിന്റെ വക്താവ് നിഷേധിച്ചു. പാക്കിസ്ഥാന്‍ വംശജനായ അമേരിക്കന്‍ വ്യവസായി വന്‍തുകക്ക് മുഷറിന്റെ ഫ്‌ളാറ്റ് വാങ്ങിയെന്നായിരുന്നു വാര്‍ത്ത.

അതേസമയം ഈ വാര്‍ത്ത കെട്ടിച്ചമച്ചതാണെന്നും പരസ്യ വെബ്‌സൈറ്റില്‍ ഫ്‌ളാറ്റ് വില്‍പ്പന ചെയ്യുന്നുവെന്ന പര്‌സയം വന്നതെങ്ങിനെയന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാജാ ഖാലിദ് പര്‍വേസ് എ്‌നയാള്‍ താന്‍ ഫ്‌ളാറ്റ് വാങ്ങിയെന്ന് അവകാശപ്പെട്ടത്തിനെ തുടര്‍ന്നാണ് വിശദീകരണവുമായി വക്താവ് രംഗത്തെത്തിയത്.

Advertisement