എഡിറ്റര്‍
എഡിറ്റര്‍
പെരുവണ്ണാമൂഴി പീഡനക്കേസ്: ഒരു പെണ്‍കുട്ടി കൂടി ആത്മഹത്യ ചെയ്തതായി വെളിപ്പെടുത്തല്‍
എഡിറ്റര്‍
Tuesday 19th November 2013 8:12am

abused-girl

കോഴിക്കോട്: പെരുവണ്ണാമൂഴി പന്തിരിക്കരയില്‍ സ്‌കൂള്‍ കേന്ദ്രീകരിച്ച് നടന്ന പീഡനത്തില്‍ ഒരു പെണ്‍കുട്ടി കൂടി ആത്മഹത്യ ചെയ്തതായി വെളിപ്പെടുത്തല്‍.

മരിച്ച പെണ്‍കുട്ടി കണ്ണൂര്‍ പെരിങ്ങത്തൂര്‍ സ്വദേശിയാണ്.

ലൈംഗികാതിക്രമത്തിന് ഇരയായി ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കൂട്ടാലിടയില്‍ വിവാഹിതയായ പെണ്‍കുട്ടിയുടെ ആത്മഹത്യക്ക് പിന്നിലും പെരുവണ്ണാമൂഴിയിലെ സെക്‌സ് റാക്കറ്റുണ്ടെന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തല്‍.

ഇതോടെ സംഘത്തിന് പ്രാദേശിക ബന്ധങ്ങള്‍ക്കപ്പുറം നിരവധി ബന്ധങ്ങളുണ്ടെന്ന ആരോപണം ശക്തിപ്പെടുത്തുകയാണ്.

കേസ് അട്ടിമറിക്കാന്‍ തീവ്രമായ ശ്രമങ്ങള്‍ നടക്കുന്നുവെന്നാണ് മറ്റൊരു ആരോപണം. കേസുമായി ബന്ധപ്പെട്ട് പിടിയിലായ ചില പ്രതികളെ  വിട്ടയച്ചതും ഏറെ വിവാദമായിരുന്നു.

കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സെറീന എന്ന സ്ത്രീ മുഖേനയാണ് പെണ്‍കുട്ടികള്‍ സംഘത്തിന്റെ വലയില്‍ വീണതെന്ന് ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി നേരത്തേ മൊഴി നല്‍കിയിരുന്നു.

തന്നെ കോഴിക്കോട് മാവൂര്‍ റോഡിലെ ലോഡ്ജിലെത്തിച്ചപ്പോള്‍ അവിടെ നിരവധി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ ഉണ്ടായിരുന്നുവെന്നും പെണ്‍കുട്ടി നേരത്തേ മൊഴി നല്‍കിയിരുന്നു.

Advertisement