തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ ഗുണ്ടാ ആക്രമണം. ഇന്ന് പുലര്‍ച്ചെ രണ്ടോടെയായിരുന്നു ആക്രമണം. പേരൂര്‍ക്കടയിലെ അഭയ നഗര്‍, അമ്പലമുക്ക് എന്നിവിടങ്ങളെ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെയാണ ആക്രമണം നടന്നത്.

നാലംഗ ആക്രമി സംഘമാണ് ആക്രമണം നടത്തിയെതെന്ന് നാട്ടുകാര്‍ പറഞ്ഞു. ആക്രമണവിവരം പോലീസില്‍ അറിയിച്ചെങ്കിലും പോലീസെത്താന്‍ വൈകിയെന്ന് നാട്ടുകാര്‍ ആരോപിച്ചു. സര്‍വേ സ്‌കൂളിനു സമീപത്തെ ഹരീന്ദ്രനാഥിന്റെ പുഷ്പവിഹാറില്‍ പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് ടെമ്പോ, ഒരു ജെ.സി.ബി എന്നിവയും ബിനുവിന്റെ ഉടസ്ഥതയിലുള്ള രണ്ട ്ടിപ്പറുകളും റോഡിനിരുവശവും പാര്‍ക്ക് ചെയ്തിരുന്ന മാരുതികാറുകളുമാണ് അക്രമി സംഘം അടിച്ച് തകര്‍ത്തത്.

ആക്രമി സംഘം കടന്ന് പോയ വഴിയിലെ നിരവധി വീടുകളിലെ ഗേറ്റുകള്‍ വെട്ടിപ്പൊളിക്കാനും ശ്രമമുണ്ടായതായി പറയപ്പെടുന്നു. അതേസമയം സ്ഥലത്തെ ചില ചെറുപ്പക്കാര്‍ തമ്മില്‍ ഇന്നലെ രാത്രിയില്‍ ഉണ്ടായ വാക്ക് തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നും പ്രതികളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.