തിരുവനന്തപുരം: പെരുന്നാളുകളുടെ അവധി പുനക്രമീക്കണമെന്നാവശ്യപ്പെട്ട് എസ്. എസ്. എഫ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി. കെ. അബ്ദുറബ്ബിന് നിവേദനം നല്‍കി. ഇപ്പോള്‍ നല്‍കിവരുന്ന ഒരു ദിവസത്തെ അവധി തികച്ചും അപര്യാപ്തമാണെന്നതിനാല്‍ മൂന്ന് ദിവസമായി അവധി പുനക്രമീകരണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.

ആവശ്യം ന്യായമാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും മന്ത്രി നിവേദനസംഘത്തെ അറിയിച്ചു. എസ്. എസ്. എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ പി. എ. ഫാറൂഖ് നഈമി, അസോസിയേറ്റ് സെക്രട്ടറി പി. വി. അഹമ്മദ് കബീര്‍, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗങ്ങളായ ഹാശിര്‍ സഖാഫി കായംകുളം, സിറാജ് കൊട്ടുകാട് സംബന്ധിച്ചു. പെരുന്നാള്‍ അവധി പുനക്രമീകരണം ആവശ്യപ്പെട്ട് എസ്. എസ്. എഫ് യൂനിറ്റ് കമ്മിറ്റികള്‍ ശേഖരിച്ച ഭീമഹര്‍ജി സംസ്ഥാന ഭാരവാഹികള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഇന്ന് സമര്‍പ്പിക്കും.