എഡിറ്റര്‍
എഡിറ്റര്‍
പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ഇഫ്ത്താര്‍ സംഗമവും തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും
എഡിറ്റര്‍
Tuesday 6th June 2017 2:22pm

റിയാദ് :പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ റിയാദിന്റെ ആഭിമുഖ്യത്തില്‍ ഇഫ്ത്താര്‍ സംഗമവും അംഗങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും നടന്നു. പ്രസിടെന്റ് റഹീം കൊപ്പറമ്പിലിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സെക്രട്ടറി മുഹമ്മദാലി അമ്പാടന്‍ സംഘടനയെ കുറിച്ചു ആമുഖം പ്രസംഗം നടത്തി.

ജീവകാരുണ്യ പദ്ധതിയായ സ്‌നേഹ സ്പര്‍ശം 2017 നോര്‍ക്ക കണ്‍സല്‍ട്ടന്റ് ഷിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ആദ്യ ഫണ്ട് സലിം നെസ്റ്റില്‍ നിന്നും ജീവ കാരുണ്യ വിഭാഗം കണ്‍വീനര്‍ ബഷീര്‍ കോതമംഗലം ഏറ്റുവാങ്ങി.

അംഗങ്ങള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം പ്രസിഡന്റ് റഹീം കൊപ്പറമ്പില്‍, വൈസ് പ്രസിഡന്റ് മുഹമ്മദലി മരോട്ടികള്‍,നൗഷാദ് ആലുവ എന്നിവര്‍ നിര്‍വഹിച്ചു.

എന്‍. ആര്‍. കെ വെല്‍ഫെയര്‍ ഫോറം ചെയര്‍മാന്‍ ബാലചന്ദ്ര മേനോന്‍, അലി ആലുവ, ബഷീര്‍ കോതമംഗലം, മുഹമ്മദലി ആലുവ, നൗഷാദ് പള്ളത്ത്,നിഷാദ് വാണിയകാട്ട്എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ട് സംസാരിച്ചു.

അന്‍വര്‍ ചെമ്പറക്കി, ഫരീദ് ജാസ്സ്, റഷീദ് പൂക്കാട്ടുപടി, സിയാവുദ്ധീന്‍, അസ്സീസ് അലിയാര്‍, മനാഫ് അരിമ്പാശ്ശേരി, അമീര്‍ ബീരാന്‍, ഷാന്‍ പരീദ്, സലാം മാറംപള്ളി, മരക്കാര്‍ പോഞ്ഞാശ്ശേരി, നസീര്‍ കുമ്പശ്ശേരി, ഷമീര്‍ മടിക്കല്‍ എന്നിവര്‍ ഇഫ്ത്താര്‍ സംഗമത്തിന് നേതൃത്വം നല്‍കി.

ഉപരിപഠനത്തിന് നാട്ടിലേക്ക് പോകുന്ന കുട്ടികള്‍ക്കുള്ള മെമന്റോ മുന്‍ പ്രസിഡന്റ് അലിവാരിയത്ത്,മീഡിയ കണ്‍വീനര്‍ ഷിയാസ് ബാവ എന്നിവര്‍ നല്‍കി. പ്രോഗ്രാം കണ്‍വീനര്‍ സലാം പെരുമ്പാവൂര്‍ സ്വാഗതവുംട്രഷറര്‍ മുജീബ് റോയല്‍ നന്ദിയും പറഞ്ഞു.

വാര്‍ത്ത :ഷിബു ഉസ്മാന്‍, റിയാദ്

Advertisement