എഡിറ്റര്‍
എഡിറ്റര്‍
പെരുമ്പാവൂര്‍ അസ്സോസിയേഷന്‍ തര്‍ഹീലില്‍ ഇഫ്ത്താര്‍ കിറ്റ് വിതരണം ചെയതു
എഡിറ്റര്‍
Sunday 25th June 2017 3:43pm

റിയാദ് : പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ റിയാദിന്റെ നേതൃത്വത്തില്‍ റിയാദ് മലാസ് തര്‍ഹീലില്‍ ഇഫ്ത്താര്‍ കിറ്റ് വിതരണം ചെയ്തു. നിയമക്കുരുക്കില്‍ പെട്ടവര്‍ക്ക് നാടണയാനുള്ള പൊതുമാപ്പ് അവസാനിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ഫൈനല്‍ എക്‌സിറ്റ് അടിക്കാനുള്ള വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍ മാരുടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്.

ഈ അതിശക്തമായ ഉഷ്ണ കാലാവസ്ഥയും തിരക്കും സഹിച്ചുകൊണ്ട് മണിക്കൂറുകളോളം ക്യു നില്‍ക്കുമ്പോള്‍ നോമ്പു തുറക്കാനോ ഭക്ഷണ പാനീയങ്ങള്‍ കഴിക്കാനോ സാധിക്കാത്ത അവരുടെ അവസ്ഥ അറിഞ്ഞെത്തിയ പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ റിയാദിന്റെ പ്രവര്‍ത്തകര്‍ ഇഫ്ത്താര്‍ കിറ്റ് വിതരണം ചെയ്തു.

ഒരു പ്രാദേശിക സംഘടന ആദ്യമായാണ് കിറ്റ് ഇങ്ങനെ ഒരു സഹായം ജയില്‍ പരിസരത്ത് എത്തിക്കുന്നത്.കിറ്റ് വിതരണത്തിന് പ്രസിഡന്റ് റഹിം കൊപ്പറമ്പിലിന്റെ നേതൃ ത്ത്വത്തില്‍ നോര്‍ക്ക കണ്‍സള്‍ട്ടന്റ് ശിഹാബ് കൊട്ടുകാടും പ്രവര്‍ത്തകരായ മുഹമ്മദാലി അമ്പാടന്‍ മുജീബ്റോയല്‍, ബഷീര്‍ കോതമംഗലം,അലി ആലുവ, മുഹമ്മദാലി മരോട്ടിക്കല്‍, മുഹമ്മദാലി ആലുവ, ഷിയാസ് ബാവ, റഫീഖ് എത്തിയില്‍,റഷീദ് പൂക്കാട്ടുപടി, അസീസ് അലിയാര്‍, അലി വാരിയത്ത്, നസീര്‍ കുമ്പശ്ശേരി, പ്രവീണ്‍ ജോര്‍ജ്, റഹിം മുടിക്കല്‍, ഷാജഹാന്‍ മുടിക്കല്‍, സലാം പെരുമ്പാവൂര്‍, ഡൊമിനിക് സാവിയോ, നിഷാദ് വാണിയത്ത്, നിയാസ് പല്ലാരിമംഗലം എന്നിവര്‍ പങ്കെടുത്തു. സ്ത്രീകള്‍ക്കുള്ള കിറ്റ് വിതരണം കൗലത്ത് അലിയും, നദീറ മുജീബും നിര്‍വഹിച്ചു.
റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍, റിയാദ്

Advertisement