ന്യൂദല്‍ഹി: പെട്രോള്‍ വിലയില്‍ 3 രൂപ 14 പൈസ വര്‍ദ്ധിപ്പിച്ചു. കേരളത്തില്‍ പെട്രോള്‍ വില 70 രൂപക്ക് മുകളിലായി. ഒരു വര്‍ഷത്തിനിടെ പെട്രോള്‍ വിലയില്‍ 12 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

പുതിക്കിയ വില അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും. വില വര്‍ദ്ധനവ് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഏഴുമണിക്ക് ഉണ്ടാകും.

ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം ഇടിഞ്ഞതിനാല്‍ വില ലിറ്ററിന്മേല്‍ മൂന്നു രൂപ വര്‍ധിപ്പിക്കണമെന്ന് എണ്ണക്കമ്പനികള്‍ ആവശ്യപ്പെട്ടിരുന്നു. അന്താരാഷ്ട്ര തലത്തില്‍ അസംസ്‌കൃത എണ്ണ വില കുറഞ്ഞിട്ടുണ്ടെങ്കിലും ഡോളറിന്റെ മൂല്യവുമായുള്ള അന്തരം കൂടിയത് പ്രതിസന്ധിയാണെന്ന് കമ്പനികള്‍ വാദിക്കുന്നു. പെട്രോള്‍ വില്‍പനയില്‍ ലിറ്ററിന്മേല്‍ 2.61 രൂപയുടെ നഷ്ടം ഇപ്പോള്‍ ഉണ്ടാകുന്നുവെന്നാണ് എണ്ണക്കമ്പനികളുടെ കണക്ക്. ഇതിനൊപ്പം പ്രാദേശിക നികുതികളും ചേര്‍ത്താണ് മൂന്നു രൂപയുടെ വര്‍ധന ആവശ്യപ്പെട്ടത്.