പെര്‍ത്ത്: ട്വന്റി-20യില്‍ ആസ്‌ട്രേലിയയുടെ ശനിദശ തുടരുന്നു. ഇന്ത്യക്കെതിരേയുള്ള പരമ്പര നഷ്ടത്തിനുശേഷം കളിക്കാനിറങ്ങിയ കംഗാരുക്കള്‍ക്ക് തോല്‍വിയോടെ തുടക്കം. ആദ്യ ട്വന്റി-20യില്‍ ഏഴു വിക്കറ്റിനാണ് ശ്രീലങ്ക ഓസീസിനെ തകര്‍ത്തത്.

ആദ്യം ബാറ്റു ചെയ്ത കംഗാരുക്കള്‍ എട്ടു വിക്കറ്റിന് 133 റണ്‍സ് നേടി. 35 റണ്‍സെടുത്ത ഹാഡിനും 34 റണ്‍സെടുത്ത സ്മിത്തും മികച്ച ബാറ്റിംഗ് നടത്തി. മറുപടിയായി ശ്രീലങ്ക 16.3 ഓവറില്‍ മൂന്നുവിക്കറ്റു മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. ലങ്കക്കായി ദില്‍ഷന്‍ 41, സംഗക്കാര 44 എന്നിവര്‍ മികച്ച പ്രകടനം നടത്തി. 25 റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റെടുത്ത സൂരജ് റണ്‍ദീവാണ് കളിയിലെ താരം.