ബാംഗ്ലൂര്‍: ജൂണ്‍ 30നവസാനിച്ച ആദ്യപാദത്തില്‍ ഇന്ത്യയിലെ കംപ്യൂട്ടര്‍ വില്‍പനയില്‍ 2.5% വര്‍ധനവൂണ്ടായിയെന്ന് റിപ്പോര്‍ട്ട്. ഐടി ഗവേഷണ സ്ഥാപനമായ ഗാര്‍ട്‌നറിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇക്കാലയളവില്‍ 25 ലക്ഷം യൂണിറ്റുകളാണു വിറ്റത്. മൊബൈല്‍ പിസി വിപണിയിലുണ്ടായ വര്‍ധനവാണ് മൊത്തം വളര്‍ച്ചക്ക് ആക്കം കൂട്ടിയത്. മൊബൈല്‍ പി.സി വിപണിയില്‍ 17% വര്‍ധനവാണ് ഉണ്ടായത്. .

അതേസമയം പണപ്പെരുപ്പവും പലിശനിരക്കുകളും ഉയര്‍ന്നത് വളര്‍ച്ചയെ പിറകോട്ടടിച്ചു. എങ്കിലും അടുത്ത ആറു മാസത്തിനിടെ വില്‍പന വര്‍ധിക്കുമെന്നാണു പ്രതീക്ഷയെന്നും ഗാര്‍ട്‌നര്‍ വിലയിരുത്തി.

16.7 ശതമാനം മാര്‍ക്കറ്റുള്ള ഡെല്‍ ആണ് ഒന്നാം സ്ഥാനത്ത. 12.1 ശതമാനത്തോടെ എച്ച്.പിയും 11.2 ശതമാനത്തോടെ ഏസറുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത്. മാര്‍ക്കറ്റിന്റ പകുതിയിലധികം വിപണിയും ഈ മൂന്ന്് കമ്പനികളും ലെനോവയുമാണ് കയ്യടക്കി വച്ചിരിക്കുന്നത്.