എഡിറ്റര്‍
എഡിറ്റര്‍
പെരിഞ്ഞനത്തേത് ടി.പി വധത്തിന് സമാനമായ രീതിയില്‍: രമേശ് ചെന്നിത്തല
എഡിറ്റര്‍
Monday 17th March 2014 11:45pm

ramesh-chennithala

തൃശ്ശൂര്‍ : ടി.പി ചന്ദ്രശേഖരന്‍ വധത്തിന് സമാനമായ കൊലപാതകമാണ് പെരിഞ്ഞനത്ത് നടന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

ടി പി വധത്തോടെ സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അരുതിവരുമെന്നാണ് കരുതിയതെന്നും എന്നാല്‍ അത്തരം കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുകയാണെന്നതിനുള്ള തെളിവാണ് പെരിഞ്ഞനത്തേതെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

കേസ് അന്വേഷണം ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ പുരോഗമിക്കുകയാണ്. അന്വേഷണത്തില്‍ ഒരുതരത്തിലുള്ള ഇടപെടലും ഉണ്ടാകില്ല. നിഷ്പക്ഷ അന്വേഷണം ഉറപ്പുവരുത്തും. കൊലപാതകവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പോലീസ് പുറത്തുകൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം തൃശ്ശൂരില്‍  പറഞ്ഞു.

പെരിഞ്ഞനത്ത് മുഖംമൂടിസംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി രാമദാസ് ഉള്‍പ്പെടെ എട്ടുപേര്‍ അറസ്റ്റിലായിരുന്നു.

ബി.ജെ.പി പ്രവര്‍ത്തകന്‍ കല്ലാടന്‍ ഗിരീഷിനെ വധിക്കാന്‍ നടത്തിയ ശ്രമത്തിനിടെ കൊലയാളിസംഘത്തിന് ആളുമാറി കാട്ടൂര്‍ തളിയപ്പാടത്ത് നവാസിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഒന്നുമുതല്‍ നാലുവരെയുള്ള പ്രതികള്‍ ക്വട്ടേഷന്‍ സംഘാംഗങ്ങളാണ്.

കൊല്ലപ്പെട്ട നവാസിന് പ്രത്യേക രാഷ്ട്രീയബന്ധമോ വൈരാഗ്യങ്ങളോ ഇല്ലെന്ന് പോലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ജില്ലയിലെ ക്വട്ടേഷന്‍ സംഘത്തെക്കുറിച്ചും ഇവര്‍ ബന്ധപ്പെട്ട ആളുകളെക്കുറിച്ചും അന്വേഷണം നടത്തിയതാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

Advertisement