ലണ്ടന്‍: നീന്തുന്നതിനിടയിലും സ്‌കൂബാ ഡൈവിംഗിനിടയിലും ഉപയോഗിക്കാവുന്ന മൊബൈല്‍ വിപണിയിലേക്ക് . ‘പെര്‍ഫക്ട് വാട്ടര്‍പ്രൂഫ്’ ആയ ഫോണാണ് ഇതെന്ന് ‘ഡ്രാഗണ്‍ ഡെന്‍’ കമ്പനി അവകാശപ്പെട്ടു. എഫ് എം റേഡിയോ, ബ്ലൂടൂത്ത്, ടോര്‍ച്ച് തുടങ്ങി മറ്റുഫോണുകളിലുള്ള എല്ലാ സംവിധാനങ്ങളും അടങ്ങിയതാണ് പുതിയ വാട്ടര്‍പ്രൂഫ് മൊബൈല്‍.

ഡ്രാഗണ്‍ ഡെന്‍ കമ്പനി ബ്രിട്ടിഷ് നിര്‍മ്മാണകമ്പനിയായ ജെ സി ബിയുമായി സഹകരിച്ചാണ് ഈ ഒഴുകുന്ന മൊബൈല്‍ വിപണിയിലെത്തിക്കുന്നത്. തുഴച്ചിലുകാര്‍ക്കും വെള്ളപ്പൊക്കത്തില്‍പ്പെടുന്നവര്‍ക്കുമെല്ലാം മൊബൈല്‍ സഹായകമാവുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. 50,000 മൊബൈലുകള്‍ ഇതിനകം തന്നെ വിറ്റഴിഞ്ഞിട്ടുണ്ട്.