Categories

ഭര്‍ത്താവിനെ അപമാനിച്ച ടീമുടയ്ക്ക് കിടിലന്‍ മറുപടിയുമായി ധോണിയുടെ ഭാര്യ സാക്ഷി സിംഗ്

പൂനെ: തന്റെ ഭര്‍ത്താവിനെ പരസ്യമായി അപമാനിച്ച പൂനെ ടീം ഉടമയ്ക്ക് മറുപടിയുമായി എം.എസ് ധോണിയുടെ ഭാര്യ സാക്ഷി സിംഗ്. വാതുവെപ്പിനെ തുടര്‍ന്ന് വിലക്കപ്പെട്ട ധോണിയുടെ മുന്‍ ക്ലബ്ബായ ചെന്നെ സൂപ്പര്‍ കിംഗ്‌സിന്റെ ജഴ്‌സിയണിഞ്ഞു കൊണ്ടുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കു വച്ചായിരുന്നു സാക്ഷിയുടെ മറുപടി.

രണ്ടു കൊല്ലത്തെ വിലക്കു കഴിഞ്ഞ് അടുത്ത വര്‍ഷം ചെന്നൈ ടീം ഐ.പി.എല്ലിലേക്ക് മടങ്ങിയെത്തുമെങ്കിലും ടീമിനോടുള്ള സ്‌നേഹം താന്‍ ഇന്നും മറന്നിട്ടില്ലെന്നു കാണിക്കുന്നതായിരുന്നു സാക്ഷിയുടെ പോസ്റ്റ്.

ധോണിയുടെ ഇപ്പോഴത്തെ ടീമായ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്‌സിന്റെ ഉടമ ഹന്‍ഷ് ഗോയങ്കയോടുള്ള വിദ്വേഷമാണ് ഈ പോസ്റ്റിനു പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്. പൂനെയുടെ ഫാന്‍സ് ബേസ് ധോണിയായിരുന്നിട്ടും അദ്ദേഹത്തെ അപമാനിക്കുന്ന ടീം ഉടമയുടെ മനോഭാവത്തിനെതിരെ സോഷ്യല്‍ മീഡിയയിലടക്കം പ്രതിഷേധം ഉയരുന്നുണ്ട്.

ഇതിനിടെ താന്‍ ഇന്നും ചെന്നൈ ടീമിന്റെ ആരാധികയാണെന്നും പൂനെയ്ക്ക് പിന്തുണയില്ലെന്നും സാക്ഷി ഈ ചിത്രത്തിലൂടെ പറഞ്ഞു വയ്ക്കുകയാണ്.

എട്ടു വര്‍ഷം ധോണി നയിച്ച ചെന്നെ സൂപ്പര്‍ കിംഗ്‌സ് ഐ.പി.എല്ലിലെ ഏറ്റവും സ്ഥിരതയുള്ള ടീമാണ്. ആറു തവണ ടീം ഫൈനലില്‍ എത്തിയിട്ടുണ്ട്.


Also Read: ‘സിനിമയാണ് ഞങ്ങളുടെ സ്വപ്‌നം അതിനെയാണ് നിങ്ങള്‍ മുതലെടുത്തത്; ഇനി ആരോടും ഈ ചതി ചെയ്യരുത്’; പൃഥിരാജ് ചിത്രത്തിന്റെ സംവിധായകന്‍ വഞ്ചിച്ചെന്ന ആരോപണവുമായി ഡിസൈനര്‍ രംഗത്ത്


ധോണിയേക്കാള്‍ മുകളിലാണ് നായകന്‍ സ്റ്റീവ് സ്മിത്തെന്നായിരുന്നു ടീം ഉടമ ഹന്‍ഷ് ഗോയങ്കയുടെ ആദ്യത്തെ പരാമര്‍ശം. വീണ്ടും അദ്ദേഹം ധോണിയെ അപമാനിക്കുകയുണ്ടായി. നേരത്തെ ധോണിയെ നായകസ്ഥാനത്തു നിന്നും ഉടമ പുറത്താക്കുകയായിരുന്നു.

Tagged with: |