Categories

പെ­പ്‌­സി അ­മി­ത­മാ­യി ജ­ലം ഊ­റ്റുന്നു: പ്രേ­മ­ച­ന്ദ്രന്‍

തിരുവനന്തപുരം: പെപ്‌സി കമ്പ­നി അ­നു­വ­ദി­ക്ക­പ്പെ­ട്ട­തില്‍ അ­ധി­കം വെള്ളം ഊ­റ്റി­യെ­ടു­ക്കു­ന്നു­ണ്ടെ­ന്ന് മന്ത്രി എന്‍ കെ പ്രേ­മ­ച­ന്ദ്രന്‍. പെ­പ്‌­സി കമ്പനി പ്രവര്‍ത്തിക്കുന്ന പാലക്കാട്, പുതുശേരി ഗ്രാമപഞ്ചായത്തുകളില്‍ ഭൂഗര്‍ഭ ജലനിരപ്പ് താ­ഴ്ന്നു വരുന്നതാ­യി ക­ണ്ടെ­ത്തി­യി­ട്ടു­ണ്ട്.

കഴിഞ്ഞ മാര്‍ച്ചിലെ ജലനിരപ്പ് കഴിഞ്ഞ പത്തു വര്‍ഷങ്ങളിലെ മാര്‍ച്ചു മാസങ്ങളിലെ ശരാശരി ഭൂജലനിരപ്പിനേക്കാള്‍ 5.66മീറ്റര്‍ കുറവാണ്. ഏപ്രിലിലെ ജലനിരപ്പ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 4.64മീറ്റര്‍ കുറവാണ്. കമ്പനി ഒഴുക്കിവിടുന്ന മലിന്യരാസജലവും ഖരമാലിന്യവും ഭൂജലത്തെ മലിനപ്പെടുത്തു­ന്നുണ്ട്. അലിഞ്ഞുചേരുന്ന മാലിന്യങ്ങളുടെ അനുവദനീയമായ അളവ് 1000മില്ലിഗ്രാം ആണെന്നിരിക്കെ കമ്പനികളിലെ ബോര്‍വെല്ലുകളില്‍ ഇത് 5684മില്ലിഗ്രാമാ­ണ്.

കമ്പനി എടുക്കുന്ന ഭൂജലത്തിന്റെ പരമാവധി അളവ് 2.34ലക്ഷം ലിറ്ററായി പരിമിതപ്പെടുത്തണ­മെന്ന് നിര്‍ദേശം നല്‍കിയി­ട്ടുണ്ട്. സീവേജ് സംസ്‌കരണത്തിന് പ്രത്യേക പ്ലാന്റ് സ്ഥാപിക്കുന്നതിന് ചാണകത്തിനു പകരം ആക്റ്റിവേറ്റഡ് സ്ലഡ്ജ് ഉപയോഗിക്കുന്നതിനും ഫാക്റ്ററികളില്‍ നിന്നുള്ള മലിനജലവും സീവേജും സംസ്‌കരണത്തിനുശേഷം അണുവിമുക്തമാണെന്നു ഉറപ്പുവരുത്താന്‍ പരിശോധന നടത്തണമെന്നും നിര്‍ദേശിച്ചി­ട്ടു­ണ്ടെന്നും അ­ദ്ദേ­ഹം അ­റി­യിച്ചു. സി പി മുഹമ്മദ്, ഡൊമിനിക് പ്രസന്റേഷന്‍ എന്നിവരുടെ ചോദ്യത്തിന് മന്ത്രി രേഖാമൂ­ലം നല്‍കി­യ മ­റു­പ­ടി­യി­ലാ­ണ് ഇ­ക്കാര്യം വ്യ­ക്ത­മാ­ക്കു­ന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.