ലണ്ടന്‍: കൊഴുപ്പ് കുറയ്ക്കുന്ന പുതിയ സോഫ്റ്റ് ഡ്രിങ്കുമായി വിപണിയിലെത്താനുള്ള തയ്യാറെടുപ്പിലാണ് പെപ്‌സി. ഡെയ്‌ലി മെയിലാണ് പെപ്‌സിയുടെ പുതിയ ഉത്പന്നത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വിട്ടിരിക്കുന്നത്.

Ads By Google

പുതിയ പാനീയത്തെ കുറിച്ച് എലികളില്‍ നടത്തിയ പഠനത്തില്‍ ഇത് ശരീരത്തിലെ കൊഴുപ്പ് വലിച്ചെടുത്ത് കൊളസ്‌ട്രോള്‍ കുറയ്ക്കുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

അതേസമയം, പുതിയ പാനീയത്തിലെ പഞ്ചസാരയുടെയും കോണ്‍ സിറപ്പിന്റേയും അളവ് എത്രത്തോളമുണ്ടെന്നത് വ്യക്തമല്ല. പെപ്‌സിയുടെ സാധാരണ പാനീയവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതിന്റെ അളവ് വളരെ കുറവാണെന്നാണ് കമ്പനി പറയുന്നത്.

പുതിയ പാനീയം ആദ്യം വിപണിയിലെത്തുക ജപ്പാനിലാവും. കറുപ്പിലും സ്വര്‍ണവര്‍ണത്തിലുമെത്തുന്ന ബോട്ടില്‍ കാഴ്ച്ചയില്‍ തന്നെ ആഢംബര പൂര്‍ണമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ജപ്പാനില്‍ 150 യെന്‍ ആവും പെപ്‌സി ഫാറ്റ് ഫ്രീയുടെ വില. ഏകദേശം 1.20 പൗണ്ട്. പുതിയ ഉത്പന്നം യൂറോപ്പില്‍ എന്നെത്തുമെന്നതിനെ കുറിച്ച് യാതൊരു സൂചനയുമില്ല.