കൊച്ചി: കുരുമുളക് വില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്. കൊച്ചി വിപണിയില്‍ ഇന്നലെ തരംതിരിക്കാത്ത കുരുമുളകിന്റെ വില ക്വിന്റലിന് 1,200 രൂപ ഉയര്‍ന്ന് 38,000 രൂപയിലെത്തി. തരംതിരിച്ച മുളകിന് ക്വിന്റലിന് 39,500 രൂപയാണ് വില.

വിപണിയില്‍ ചരക്ക് ലഭ്യത കുറഞ്ഞതും ഊഹക്കച്ചവടക്കാരുടെ ഇടപെടലുമാണ് വിലയില്‍ വന്‍ കുതിപ്പുണ്ടാക്കിയത്. ഈ മാസത്തിന്റെ തുടക്കം മുതല്‍ കുരുമുളക് ശരിക്കും കറുത്ത പൊന്നാണെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചയില്‍ കുരുമുളക് വിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായിരുന്നത്.

അതേസമയം, നേരത്തെ കനത്ത വിലത്തകര്‍ച്ച നേരിട്ട ഏലത്തിന് വില വര്‍ധിക്കാന്‍ തുടങ്ങിയിരിക്കുന്നു. മികച്ച ഇനം ഏലത്തിന് കിലോഗ്രാമിന് 750 രൂപവരെ ഇപ്പോള്‍ വില ലഭിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തിന്റെ തുടക്കത്തില്‍ കിലോഗ്രാമിന് 1500 രൂപയോളം ലഭിച്ചിരുന്നെങ്കിലും സെപ്തംബര്‍ ആയപ്പോഴേക്കും കിലോഗ്രാമിന് 500 രൂപ വരെ താഴുകയായിരുന്നു. മുല്ലപ്പെരിയാര്‍ സമരത്തെ തുടര്‍ന്ന് ഇടുക്കിയില്‍ ലേലം മുടങ്ങിയതും കര്‍ഷകര്‍ക്ക് തിരിച്ചടിയായിരുന്നു.

ഉല്‍പാദനം കുറഞ്ഞതും വിളവെടുപ്പ് സീസണ്‍ അവസാനിക്കാറായതുമാണ് ഏലത്തിന് ഇപ്പോള്‍ വില ഉയരാന്‍ കാരണം.

കറുത്ത പൊന്നിന് പൊന്നുവില

ഇന്ത്യയിലേക്ക് കുരുമുളക് തൈകള്‍ ഇറക്കുമതി ചെയ്യുന്നു

 

Malayalam news

Kerala news in English