തിരുവനന്തപുരം: നെല്ലിയാമ്പതി വിഷയം വാര്‍ത്തകളിലൂടെ കണ്ട് ജനങ്ങള്‍ പൊറുതി മുട്ടിയിരിക്കുകയാണെന്ന് ധനമന്ത്രി കെ.എം മാണി. ഇനിയും അതേവിഷയം വാര്‍ത്താചാനലുകള്‍ ചര്‍ച്ച ചെയ്താല്‍ ആളുകള്‍ മടുത്ത് ടെലിവിഷന്‍ ഓഫ് ചെയ്യുമെന്നും മാണി പറഞ്ഞു.

Ads By Google

നെല്ലിയാമ്പതി വിഷയത്തില്‍ ആര് നിയമം ലംഘിച്ചാലും കര്‍ശന നടപടി സ്വീകരിക്കും. തങ്ങളാരും എസ്‌റ്റേറ്റ് ലോബിയുടെ ആളുകളല്ല. ഇക്കാര്യം ജനങ്ങള്‍ക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.

Subscribe Us:

അതേസമയം നെല്ലിയാമ്പതി വിഷയത്തില്‍ യു.ഡി.എഫ് ഉപസമിതി സെപ്റ്റംബര്‍ അഞ്ചിന് വീണ്ടും യോഗം ചേരും. സര്‍ക്കാരിന് സമര്‍പ്പിക്കേണ്ട കരട് റിപ്പോര്‍ട്ടിന് അന്ന് അന്തിമരൂപം നല്‍കും. നെല്ലിയാമ്പതി സന്ദര്‍ശിച്ച യു.ഡി.എഫ് എം.എല്‍.എമാരുടെ റിപ്പോര്‍ട്ടുകളും മറ്റ് നിവേദനങ്ങളും വിശദമായ പഠനത്തിന് വിധേയനാക്കുമെന്ന് കണ്‍വീനര്‍ അഡ്വ.രാജന്‍ ബാബു അറിയിച്ചു.

ആവശ്യമെങ്കില്‍ മാത്രം വീണ്ടും നെല്ലിയാമ്പതി സന്ദര്‍ശിക്കും. സര്‍ക്കാരിന് വിശദമായ റിപ്പോര്‍ട്ട് നല്‍കും. നെല്ലിയാമ്പതി വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യു.ഡി.എഫ് ഉപസമിതി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജന്‍ബാബു കണ്‍വീനറായ ശേഷം ആദ്യമായാണ് ഉപസമിതി യോഗം ചേര്‍ന്നത്.