കൊച്ചി: ലോക വിപണിയില്‍ ഇന്ത്യയുടെ കറുത്ത പൊന്നായ കുരുമുളകിന്റെ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്. സംസ്‌ക്കരിക്കാത്ത കുരുമുളകിന് 362 രൂപയും കയറ്റുമതിക്കായി സംസ്‌ക്കരിച്ചവയ്ക്ക് 377 രൂപയുമാണ് വിലനിലവാരം.

ആദ്യമായാണ് കുരുമുളകിന്റെ വിലയില്‍ ഇത്തരത്തിലുള്ള വര്‍ദ്ധനവ് ഉണ്ടാകുന്നത്. കേരളത്തില്‍ കുരുമുളക് ഉത്പാദനത്തിലുണ്ടായ കുറവാണ് വില വര്‍ദ്ധനവിന് കാരണമായത്. കേരളത്തിലെ കുരുമുളക് ഉത്പാദനത്തിന്റെ കാലം ജനുവരിയാണെങ്കിലും കാര്യമായ ഉത്പാദനം നേടാന്‍ ഇത്തവണ ആയിട്ടില്ല.

Subscribe Us:

സംസ്ഥാനത്ത് ഉത്പാദനം കുറഞ്ഞതോടെ കൊച്ചിയിലെ ടെര്‍മിനല്‍ വിപണിയില്‍ 200 മുതല്‍ 300 ടണ്‍വരെ വില്‍പ്പനയ്‌ക്കെത്തിയിരുന്ന കുരുമുളകിന്റെ വരവ് 30 ടണ്‍ ആയി കുറഞ്ഞിട്ടുണ്ട്. കാര്‍ഷിക മേഖലയില്‍ നിന്നുള്ള പുതിയ കുരുമുളകു വരവ് ഗണ്യമായി ചുരുങ്ങിയതിനാല്‍ അവധി വ്യാപാരത്തിലുടെ ഉത്പന്നത്തിന്റെ ലഭ്യത ഉറപ്പു വരുത്താനുള്ള ശ്രത്തിലാണ് ഇടപാടുകാര്‍.

ഇന്ത്യയില്‍ ഒരു ടണ്‍ കുരുമുളകിന് 8300 ഡോളറാണ് വില നിശ്ചയിച്ചത്. കുരുമുളകിന്റെ ഏറ്റവും വലിയ ഉത്പാദനകേന്ദ്രങ്ങളിലൊന്നായ വിയറ്റ്‌നാമില്‍ ഒരു ടണ്‍ കുരുമുളകിന് 7500 ഡോളറാണ് വില. ഇവിടുത്തെ ഈ വര്‍ഷത്തെ ഉത്പാദനം ഒരു ലക്ഷത്തി നാല്പതിനായിരം ടണ്‍ കുരുമുളകാണെന്നാണ് കരുതുന്നത്.

ഇന്തോനേഷ്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളെ എടുത്തുനോക്കുമ്പോള്‍ ഇന്ത്യയിലാണ് താരതമ്യേന ഇന്ത്യയിലാണ് കുരുമുളകിന്റെ വിലയില്‍ ചെറിയ തോതിലെങ്കിലും വില കുറവ് കാണാന്‍ കഴിയുന്നത്.

കുരുമുളകിന്റെ രാജ്യാന്തര വിപണിയില്‍ ഇന്ത്യ വിലനിലവാരത്തില്‍ മുന്നിലെത്തിയത് ഊഹക്കച്ചവടക്കാരെയും അവധി വ്യാപാരികളെയും സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. കുരുമുളകിന്റെ വിലയില്‍ ഇനിയും വര്‍്ദ്ധന തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് കയറ്റുമതി കേന്ദ്രങ്ങള്‍ അറിയിച്ചിട്ടുണ്ട്.

ആഗോളവിപണിയില്‍ ഇന്ത്യയുടെ നിരക്ക് ഉയര്‍ന്നതോടെ കുരുമുളക് നിര്‍മ്മാതാക്കള്‍ ഇന്ത്യന്‍ വിപണിയെ നോട്ടമിടുന്നുണ്ട്. ഉത്തരേന്ത്യന്‍ ഡിമാന്റ് മികച്ച രീതിയില്‍ എത്തിയതോടെ കര്‍ഷകര്‍ക്ക് നന്നായി വില ലഭിക്കുന്നുണ്ട്. സംസ്ഥാനത്തെ കുരുമുളകിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ വള്ളി ഇറക്കുമതിയെ കുറിച്ച് ആലോചിച്ചിട്ടുണ്ടെങ്കിലും അത് എത്രത്തോളം ഫലപ്രദമാകുമെന്ന കാര്യത്തില്‍ ആശങ്കയുണ്ട്.

Malayalam news

Kerala news in English