ചെന്നൈ : അമേരിക്ക ആസ്ഥാനമായുള്ള ആഗോള ഇലക്ട്രോണിക് പേയ്‌മെന്റ് സ്ഥാപനമായ പേപാല്‍ ഇന്ത്യയില്‍ നിന്ന് വന്‍തോതില്‍ റിക്രൂട്ട്‌മെന്റിനൊരുങ്ങുന്നു. കമ്പനിയുടെ ചെന്നൈ സെന്ററിലേക്ക് ഒരു വര്‍ഷത്തിനുള്ളില്‍ 900 പേരെ നിയമിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. പ്രതിവര്‍ഷം ഇവര്‍ക്ക് 7 ലക്ഷം രൂപയെങ്കിലും ശമ്പളമായി ലഭിക്കുമെന്നാണ് അറിയുന്നത്.

ചെന്നൈയ്ക്ക് പുറമേ ബാംഗ്ലൂരിലും കമ്പനി പുതിയ സെന്റര്‍ തുടങ്ങുന്നതിന്റെ ഭാഗമായി രാജ്യത്തെ പ്രമുഖ ഐ.ഐ.ടി കാമ്പസുകളില്‍ നിന്ന് 800 പേരെ തിരഞ്ഞെടുത്തിട്ടുണ്ട്. അടുത്ത 4,5 വര്‍ഷത്തിനുള്ളില്‍ 1000 പേരെകൂടി ഇവിടേക്ക് റിക്രൂട്ട് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നതായി പേപാലിന്റെ ഇന്ത്യാ ഡെവലപ്‌മെന്റ് മേധാവി അനുപം പഹൂജ അറിയിച്ചു.

2002 ല്‍ കമ്പനിയെ ഇകൊമേഴ്‌സ് സ്ഥാപനമായ ഈബേ ഏറ്റെടുത്തിരുന്നു. ബാങ്ക് അക്കൗണ്ടും ക്രെഡിറ്റ് കാര്‍ഡും പോലെ ഡിജിറ്റലായി പണം അടയ്ക്കാനുള്ള സംവിധാനമാണ് പേപാല്‍ ചെയ്യുന്നത്.