എഡിറ്റര്‍
എഡിറ്റര്‍
പ്രീമിയര്‍ ലീഗ് പരിശീലകനാകാന്‍ ഗാര്‍ഡിയോളയ്ക്ക് താത്പര്യം
എഡിറ്റര്‍
Wednesday 16th January 2013 4:23pm

മാഡ്രിഡ്:  മുന്‍ ബാഴ്‌സലോണ കോച്ച് പെപ് ഗാര്‍ഡിയോളയ്ക്ക് പ്രീമിയര്‍ ലീഗില്‍ കോച്ചാവാന്‍ താത്പര്യം. മോഹിപ്പിക്കുന്ന മത്സരങ്ങളാണ് പ്രീമിയര്‍ ലീഗില്‍ അരങ്ങേറുന്നത്. ഭാവിയില്‍ പ്രീമിയര്‍ ലീഗിന്റെ കോച്ചാവാന്‍ ഞാന്‍ ഏറെ ആഗ്രഹിക്കുന്നു. ഗാര്‍ഡിയോള പറയുന്നു.

Ads By Google

ബാഴ്‌സയില്‍ നിന്നും ഒരു വര്‍ഷത്തേക്ക് അവധിയെടുത്ത ഗാര്‍ഡിയോള ഇപ്പോള്‍ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുകയാണ്. ബാഴ്‌സക്ക് 14 കിരീടങ്ങള്‍ നേടിക്കൊടുത്ത പരിശീലകനാണ് ഗാര്‍ഡിയോള.

രണ്ട് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും മൂന്ന് ലാ ലീഗ കപ്പുകളുമുള്‍പ്പെടെയാണ് ഗാര്‍ഡിയോളയുടെ സംഭാവന. അടുത്ത സീസണോടുകൂടി ഗാര്‍ഡിയോള വീണ്ടും ബാഴ്‌സയ്‌ക്കൊപ്പം ചേരും.

നേരത്തേ, ചെല്‍സിയക്കൊപ്പവും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പവും സിറ്റിക്കൊപ്പവും ഗാര്‍ഡിയോളയുടെ പേര് കേട്ടിരുന്നെങ്കിലും ഗാര്‍ഡിയോള ബാഴ്‌സയിലേക്ക് തന്നെ തിരിച്ചെത്തുകയായിരുന്നു.

ഇംഗ്ലീഷ് ഫുട്‌ബോള്‍ ഏറെ മോഹിപ്പിക്കുന്നതാണെന്നാണ് ഗാര്‍ഡിയോള പറയുന്നത്. ഇംഗ്ലീഷ് ലീഗില്‍ ലഭിക്കുന്ന ആരാധക പിന്തുണ മറ്റൊരു വേദിയിലും ലഭിക്കില്ലെന്നും ഗാര്‍ഡിയോള പറയുന്നു.

ഒരു കളിക്കാരനായിരുന്ന സമയത്ത് പ്രീമയര്‍ ലീഗില്‍ കളിക്കുന്നതിന്റെ ത്രില്‍ ഞാന്‍ മനസ്സിലാക്കിയിരുന്നില്ല. എന്നാല്‍ ഒരു പരിശീലകനെന്ന നിലയില്‍ പ്രീമിയര്‍ ലീഗിന്റെ പ്രാധാന്യം ഞാന്‍ തിരിച്ചറിയുന്നു. പ്രീമിയര്‍ ലീഗിന്റെ മനോഹാരിതയും കാലാവസ്ഥയും ആരാധകരുമൊക്കെ എന്നെ വല്ലാതെ ആകര്‍ഷിക്കുന്നു. ഗാര്‍ഡിയോള പറയുന്നു.

ഭാവിയില്‍ തന്റെ ആഗ്രഹം സാക്ഷാത്കരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും 41കാരനായ ഗാര്‍ഡിയോള പറയുന്നു.

Advertisement