എഡിറ്റര്‍
എഡിറ്റര്‍
പെപ് ഗാര്‍ഡിയോള വീണ്ടും ബാഴ്‌സയുടെ പരിശീലകനാകുന്നു
എഡിറ്റര്‍
Tuesday 8th January 2013 12:50pm

സൂറിച്ച്: ബാര്‍സലോണയുടെ പരിശീലക സ്ഥാനത്തേക്ക് പെപ് ഗാര്‍ഡിയോള വീണ്ടുമെത്തുന്നു. മുന്‍ ബാഴ്‌സ പരിശീലകനായിരുന്ന ഗാര്‍ഡിയോള കഴിഞ്ഞ സീസണിലാണ് പരിശീലകക്കുപ്പായം അഴിച്ചത്.

ഗാര്‍ഡിയോളയ്ക്ക് കീഴില്‍ മൂന്ന് ലാ ലീഗ കിരീടവും രണ്ട് ചാമ്പ്യ്ന്‍സ് ലീഗ് കിരീടവുമുള്‍പ്പെടെ 14 കിരീടങ്ങളാണ് ബാഴ്‌സ ടീം സ്വന്തമാക്കിയത്. കുടുംബത്തിനൊപ്പം ചിലവഴിക്കാനാണ് ജോലി ഉപേക്ഷിച്ചതെന്നാണ് ഗാര്‍ഡിയോള പറയുന്നത്.

Ads By Google

താനിപ്പോഴും ചെറുപ്പമാണ്. അതിനാല്‍ തന്നെ ഇനിയുമൊരുപാട് മുന്നോട്ട് പോകാനുണ്ടെന്നും 42 കാരനായ ഗാര്‍ഡിയോള പറയുന്നു. ബാഴസയില്‍ നിന്നും പിരിഞ്ഞ ശേഷം ന്യൂയോര്‍ക്കില്‍ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുകയായിരുന്നു ഗാര്‍ഡിയോള.

ഫിഫ ബാലണ്‍ ഡി ഓര്‍ പുരസ്‌കാര വേളയിലാണ് പെപ് ഗാര്‍ഡിയോള തന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ചത്. നേരത്തേ മാഞ്ചസ്റ്റര്‍ സിറ്റി. ചെല്‍സിയ എന്നീ ക്ലബ്ബുകളുമായി ഗാര്‍ഡിയോള കരാര്‍ ഒപ്പിട്ടതായി വാര്‍ത്തകള്‍ വന്നിരുന്നു.

ബ്രസീലിയന്‍ കോച്ചായും ഗാര്‍ഡിയോളയെ പരിഗണിച്ചിരുന്നു. എന്നാല്‍ ബ്രസീലിന് വേണ്ടി ജോലി ചെയ്യാന്‍ താത്പര്യമില്ലെന്ന് ഗാര്‍ഡിയോള തുറന്നടിക്കുകയായിരുന്നു. നിരവധി തവണ ലോകകപ്പ് കിരീടം നേടിയ ടീമിനൊപ്പം ജോലി ചെയ്യുന്നത് അഭിമാനകരമാണെങ്കിലും മറ്റൊരു രാജ്യത്തിന് വേണ്ടി ജോലി ചെയ്യാന്‍ താത്പര്യമില്ലെന്നായിരുന്നു ഗാര്‍ഡിയോളയുടെ നിലപാട്.

Advertisement