എഡിറ്റര്‍
എഡിറ്റര്‍
കരിങ്കൊടി കാട്ടുമെന്ന് ഭയം; മോദി പങ്കെടുത്ത പരിപാടിയില്‍ കറുത്ത വസ്ത്രം ധരിച്ചവര്‍ക്ക് വിലക്ക്
എഡിറ്റര്‍
Tuesday 23rd May 2017 12:30pm

ഗാന്ധിനഗര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത പരിപാടിയില്‍ കറുത്ത വസ്ത്രം ധരിച്ചെത്തിയവര്‍ക്ക് വിലക്ക്. ഗുജറാത്തിലെ കച്ച് ജില്ലയിലെ ബച്ചൗവില്‍ മോദി പങ്കെടുത്ത പൊതുപരിപാടിയിലാണ് കറുത്ത വസ്ത്രം ധരിച്ചെത്തുന്നവരെ തടഞ്ഞത്.

കറുത്ത ടീഷര്‍ട്ടും കറുത്ത ഷര്‍ട്ടും കറുത്ത തൊപ്പിയും വെച്ചവരെ വേദിയിലേക്ക് അടുപ്പിച്ചില്ല. ചിലര്‍ മോദിയുടെ ചിത്രമുള്ള ടീഷര്‍ട്ടായിരുന്നു ധരിച്ചത്. എന്നാല്‍ ചിലര്‍ സാധാരണ ടീഷര്‍ട്ട് ധരിച്ചായിരുന്നു എത്തിയത്.


Dont Miss ഞങ്ങളെ ഇങ്ങനെ അപമാനിക്കരുത്; ഗോദ സിനിമക്കെതിരായ വ്യാജ പ്രചരണത്തില്‍ രൂക്ഷ വിമര്‍ശനവുമായി നിര്‍മാതാവ് 


എന്നാല്‍ കറുത്ത വേഷം ധരിച്ചവരെയെല്ലാം വേദിക്ക് പുറത്തിറക്കി നിര്‍ത്തുകയായിരുന്നു. ഇവര്‍ പുറത്തിരുന്ന് എല്‍.ഇ.ഡി സ്‌ക്രീനില്‍ പരിപാടി കണ്ടു. മുസ്‌ലീം ക്ഷീരകര്‍ഷര്‍ കറുത്ത ഷേഡുള്ള കുര്‍ത്തയും പൈജാമയും ധരിച്ചായിരുന്നു പരിപാടിക്കെത്തിയത്. ഇവര്‍ക്കൊപ്പം തന്നെ കറുത്ത വസ്ത്രം ധരിച്ച മുസ്‌ലീം സ്ത്രീകളേയും വേദിയിലേക്ക് പ്രവേശിപ്പിച്ചില്ല.

അതേസമയം കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വേദിക്ക് പുറത്ത് മോദിക്കെതിരായ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു. കഴിഞ്ഞ മാസം മോദി പങ്കെടുത്ത മറ്റൊരു പരിപാടിയിലും ചിലര്‍ കരിങ്കൊടി കാണിച്ചിരുന്നു.


Also Read ഓമനക്കുട്ടന്‍ കാണാതിരിക്കാനുള്ള കാരണം ഞാനാണെങ്കില്‍ എന്നെ മറന്നേക്കൂ: വികാരഭരിതനായി ആസിഫ് അലി 


ഇതിന് പിന്നാലെയാണ് കറുത്ത വസ്ത്രം ധരിച്ച് പരിപാടിക്കെത്തിയവരെ പോലും കടത്തിവിടാതിരുന്നത്. കച്ച് ഗ്രാമത്തില്‍ നിന്ന് പരിപാടിക്കെത്തിയ മിക്കവരും കറുത്ത ഷോളും തൊപ്പിയുമായിരുന്നു ധരിച്ചിരുന്നത്.

അതേസമയം ഇത്തരമൊരു നിയന്ത്രണം തങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും കറുത്ത വസ്ത്രം ധരിച്ചവരെ പുറത്ത് നര്‍ത്തിയിട്ടില്ലെന്നുമാണ് മുന്‍ മന്ത്രിയും മാഥ്വി മണ്ഡലത്തിലെ എം.എല്‍.എയുമായ താരാചന്ദ് ചേത പ്രതികരിച്ചത്.

Advertisement