ന്യൂദല്‍ഹി: ബി.ജെ.പി.യുടെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ നിരാശരാണെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനി. അഴിമതിക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടുവെന്നും അദ്വാനി പറഞ്ഞു.

Ads By Google

കര്‍ണാടക മുന്‍മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്‌ക്കെതിരായ അഴിമതി ആരോപണങ്ങളില്‍ പാര്‍ട്ടി നടപടി വൈകിയതിനെ സൂചിപ്പിച്ചാണ് അദ്വാനി ഇങ്ങനെ പറഞ്ഞത്. മുന്‍ പാര്‍ട്ടി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയുടെ പ്രവര്‍ത്തനങ്ങളെയും അദ്വാനി പരോക്ഷമായി വിമര്‍ശിച്ചു.

”കര്‍ണാടകയിലെ സ്ഥിതിഗതികള്‍ കൈകാര്യംചെയ്തരീതിയില്‍ ഞാന്‍ നിരാശനാണ്. പാര്‍ട്ടിയില്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ലാത്ത അവസ്ഥയില്‍ ഞാന്‍ ഖേദിക്കുന്നു. എന്നാല്‍, പാര്‍ട്ടിയുടെ ഭാവിയില്‍ എനിക്ക് ശുഭപ്രതീക്ഷയാണുള്ളത്” അദ്വാനി പറഞ്ഞു.

ദക്ഷിണേന്ത്യയില്‍ ബി.ജെ.പി അധികാരത്തില്‍ വന്ന ആദ്യ സംസ്ഥാനമായിരുന്നു കര്‍ണ്ണാടക. കര്‍ണ്ണാടകയില്‍ ബി.ജെ.പിക്ക് നല്ല പ്രതിക്ഷ ഉണ്ടായിരുന്നു. എന്നാല്‍ കര്‍ണ്ണാടകയിലെ അഴിമതി ആരോപണങ്ങള്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായെന്നും അദ്വാനി പറഞ്ഞു.