അഹമ്മദാബാദ്: സ്വന്തം തട്ടകമായ ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത റാലിയില്‍ അദ്ദേഹത്തെ കേള്‍ക്കാന്‍ ആളില്ല. തിങ്കളാഴ്ച ബി.ജെ.പി സംഘടിപ്പിച്ച മെഗാ റാലിയിലാണ് ബി.ജെ.പിയുടെ നേതൃത്വത്തെ ഞെട്ടിച്ച സംഭവം. ഏഴു ലക്ഷത്തോളം പേര്‍ പങ്കെടുക്കുന്ന മെഗാ റാലിയായിരിക്കും അഹമ്മദാബാദിലേതെന്നു നേരത്തെ നേതൃത്വം അവകാശപ്പെട്ടിരുന്നു.

ഗുജറാത്തിലെ ജനങ്ങള്‍ ബി.ജെ.പിയുമായി അകലുകയാണെന്നുള്ള വാര്‍ത്തകള്‍ക്കുള്ള മറുപടിയായിരിക്കും അഹമ്മദാബാദിലെ റാലിയെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അത്രയും ജനപങ്കാളിത്തം ഉണ്ടായില്ലെന്നു മാത്രമല്ല മോദി സംസാരിച്ചു കൊണ്ടിരിക്കെ ആളുകള്‍ വേദി വിട്ടുപോകുകയായിരുന്നെന്നും ജന്‍താ കാ റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


Also Read: ‘നടപ്പില്ല സാറേ..’; ഹര്‍ത്താലിനിടെ വാഹനത്തില്‍ക്കയറിയ നേതാക്കളെ ഇറക്കിവിട്ട് പ്രവര്‍ത്തകര്‍


പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവേ മോദി പലപ്പോഴും തന്റെ സാമ്പത്തിക പരിഷ്‌കാരങ്ങളെയും ജി.എസ്.ടി, നോട്ടുനിരോധനം തുടങ്ങിയവയേക്കുറിച്ചുമൊക്കെ വികാരാധീനനായി. ജി.എസ്.ടിയില്‍ മോദി കോണ്‍ഗ്രസിനും പങ്കുണ്ടെന്നു പറഞ്ഞതും അതിശയകരമായി.

‘ജി.എസ്.ടിയില്‍ കോണ്‍ഗ്രസ് കള്ളം പ്രചരിപ്പിക്കുകയാണ്. ജി.എസ്.ടി തീരുമാനത്തില്‍ കോണ്‍ഗ്രസും തുല്യ പങ്കാളിയാണ്.’

നേരത്തെ യു.പി.എ സര്‍ക്കാരിന്റെ പല നയങ്ങളും പേരു മാറ്റി അവതരിപ്പിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ആക്ഷേപമുണ്ടായിരുന്നു. സംസ്ഥാനത്തെ വ്യാപാരികള്‍ ദിവസങ്ങളായി ജി.എസ്.ടിക്കെതിരെ പ്രതിഷേധത്തിലാണ്.


Also Read: ജനരക്ഷായാത്ര കഴിഞ്ഞ് മടങ്ങിയ ബി.ജെ.പി പ്രവര്‍ത്തകന്‍ വൃദ്ധയെ പീഡിപ്പിച്ചു


അതേസമയം മോദിയുടെ എല്ലാ റാലികള്‍ക്കും വലിയ പ്രാധാന്യം കൊടുക്കാറുള്ള ചാനലുകളെല്ലാം തിങ്കളാഴ്ചത്തെ റാലിയെ അവഗണിക്കുകയായിരുന്നു. മോദിയുടെ റാലി കഴിഞ്ഞ ഉടന്‍ തന്നെ റാലിയുമായി ബന്ധമില്ലാത്ത വിഷയമായിരുന്നു ചാനലുകളെല്ലാം ചര്‍ച്ച ചെയ്തത്.

വീഡിയോ