ഫേസ്ബുക്ക് പ്രൊഫൈലില്‍ നമ്മുടെ കഴിവും സാമര്‍ത്ഥ്യവും പരമാവധി കാണിക്കാന്‍ ശ്രമിക്കുന്നവരാണ് പലരും. എന്നാല്‍ ഇതിനേക്കാളേറെ പ്രാധാന്യം പ്രൊഫൈല്‍ ഫോട്ടോ പരമാവധി മനോഹരമാക്കാനാണ്‌ എല്ലാവരും ശ്രമിക്കുകയെന്നാണ് പറയുന്നത്.

Ads By Google

Subscribe Us:

അമേരിക്കന്‍ മള്‍ട്ടി നാഷണല്‍ കമ്പനിയിലെ ചിലര്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 60 ശതമാനം പേരും ഫേസ്ബുക്ക് പ്രൊഫൈലിനെ പറ്റി ഏറെ ബോധവാന്‍മാരാണ്. പ്രൊഫൈല്‍ ഫോട്ടോയില്‍ നമ്മെ എത്രോത്തോളം ഗ്ലാമറാസായും ഇന്റലിജന്റായും വെയ്ക്കാമോ അതിനൊക്കെ ഇത്തരക്കാര്‍ തയ്യാറാകുമെന്നാണ് പറയുന്നത്.

ഇതില്‍ സ്ത്രീകളേക്കാള്‍ മുന്നില്‍ പുരുഷന്‍മാരാണെങ്കിലും സ്ത്രീകളും ഒട്ടുംപുറകിലല്ല കേട്ടോ.. വ്യത്യസ്ത സ്ഥലങ്ങളില്‍ പോയെടുത്ത ഫോട്ടോകളും അതില്‍ തന്നെ ആരും കണ്ടാല്‍ കൊതി തോന്നണമെന്ന ഫോട്ടോകളും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാന്‍ ഇത്തരക്കാര്‍ തിടുക്കം കാട്ടും.

മറ്റുള്ളവര്‍ക്ക് പിന്നില്‍ ഒരല്പം അഹങ്കാരം കാണിക്കുകയാണ് ഇത്തരം പോസ്റ്റുകള്‍ക്ക്‌ പിന്നിലെന്നാണ് അറിയാന്‍ കഴിയുന്നത്. എന്നാല്‍ നമ്മുടെ പോസ്റ്റിന് സുഹൃത്തുക്കള്‍ ഇടുന്ന കമന്റില്‍ ചിലരെങ്കിലും അസ്വസ്ഥരാവാറുണ്ടെന്നും സര്‍വേയില്‍ വ്യക്തമാക്കുന്നു.

സ്വകാര്യമായി ചിലര്‍ പറയേണ്ട കമന്റുകള്‍ ഫേസ്ബുക്ക് വഴി പബ്ലിഷ് ചെയ്യുന്നതിലും ഇവര്‍ ആകുലപ്പെടാറുണ്ടെന്നും സര്‍വേ വ്യക്തമാക്കുന്നു.