എഡിറ്റര്‍
എഡിറ്റര്‍
പ്രധാനമന്ത്രിയെ കാത്തിരുന്ന് കാത്തിരുന്ന് മടുത്തു; ഒടുവില്‍ ജനങ്ങള്‍ തന്നെ പാലം ഉദ്ഘാടനം ചെയ്തു
എഡിറ്റര്‍
Sunday 19th February 2017 10:14pm


ഭറൂച്ച്: പ്രധാനമന്ത്രിയ്ക്ക് ഉദ്ഘാടനം ചെയ്യാന്‍ സമയമില്ല, തൂക്കുപാലം ജനങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഗുജറാത്തിലെ ഭറൂച്ചിലെ തൂക്കുപാലമാണ് ദലിത് സംഘടനയായ അംബേദ്കര്‍ സംഘര്‍ഷ് സമിതി ഉദ്ഘാടനം ചെയ്തത്.

സമിതിയുടെ നേതൃത്വത്തില്‍ വളരെ ആഘോഷപൂര്‍വ്വം തന്നെയായിരുന്നു നാട്ടുകാര്‍ പാലത്തിന്റെ ഉദ്ഘാടനം ചെയ്തത്. ദേശീയ പാത എട്ടിന്റെ തിരക്കു കുറയ്ക്കാനായാണ് പാലം നിര്‍മ്മിച്ചത്.


Also Read: സുനി പ്രമുഖ നടന്മാരുടെ ഡ്രൈവറായി മുമ്പ് ജോലി ചെയ്തിരുന്നു, നടിക്കെതിരായ ആക്രമണമുണ്ടായതിന്റെ തലേദിവസം വിളിച്ചിരുന്നു; വെളിപ്പെടുത്തലുമായി സഹോദരി


അഹമ്മദാബാദ്-മുംബൈ ദേശീയ പാതയില്‍ നര്‍മ്മദ നദിയ്ക്ക് കുറുകെയാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലായിരുന്ന പാലത്തിന്റെ പണി തീരേണ്ടത്. എന്നാല്‍ തീര്‍ന്നത് കഴിഞ്ഞമാസമാണ്. പണി തീരാന്‍ കാത്തിരുന്ന് മടുത്ത ജനങ്ങള്‍ക്ക് പാലം തുറന്ന് കൊടുക്കാനും വൈകിയതോടെയാണ് ജനങ്ങള്‍ ഉദ്ഘാടനം നടത്തി പ്രതിഷേധിച്ചത്.

എച്ച്.സി.സി കമ്പനിയ്ക്കായിരുന്നു പാലത്തിന്റെ നിര്‍മ്മാണത്തിന്റെ കരാര്‍ ആദ്യം ലഭിച്ചത്. പിന്നീട് എല്‍ ആന്റ് ടി എന്ന കമ്പനിയ്ക്ക് നല്‍കി. 2014 ലായിരുന്നു ഇത്. എന്നാല്‍ 2016 പണി കഴിയേണ്ട പാലം 2016 ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു പറഞ്ഞിരുന്നത്.

കേന്ദ്രമന്ത്രി നിഥിന്‍ ഗഡ്കരിയുടേതായിരുന്നു വാഗ്ദാനം. വാക്കുകള്‍ വെറും വാക്കായതോടെ ഉദ്ഘാടനം വൈകി. പ്രധാനമന്ത്രിയെ കാത്തിരുന്നു മടുത്ത ജനങ്ങള്‍ ദലിത് സംഘടനയുടെ നേതൃത്വത്തില്‍ ഉദ്ഘാടനം നടത്തുകയായിരുന്നു.

Advertisement