ചെന്നൈ: തന്റെ ഈ പ്രായത്തില്‍ ഭാരിച്ച ചുമതലകള്‍ തരാതെ ജനങ്ങള്‍ തനിക്ക് അനുയോജ്യമായ വിശ്രമം തന്നിരിക്കുന്നുവെന്ന് കരുണാനിധി. ഡി.എം.കെ സഖ്യത്തിന്റെ പരാജയത്തെത്തുടര്‍ന്ന് സംസാരിക്കുകയായിരുന്നു കലൈഞ്ജര്‍.

കഴിഞ്ഞ എതാനം വര്‍ഷങ്ങളായി പാര്‍ട്ടിയില്‍ നടന്നുവരുന്ന ചേരിപ്പോരിന്റെ പ്രതിഫലനമാകാം കലൈഞ്ജറുടെ ഈ വാക്കുകള്‍ എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. താന്‍ സജീവ രാഷ്ട്രീയത്തില്‍ നിന്നും വിരമിച്ചിട്ട് എഴുത്തിലേക്ക് തിരിയുമെന്ന് അദ്ദേഹം നേരത്തെ തന്നെ പ്രസ്താവിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിനെപ്പറ്റി യാതൊന്നും തന്നെ സംസാരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

കരുണാനിധി തന്റെ മണ്ഡലമായ തിരുവാരൂരില്‍ നിന്നും 50000-ന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. എന്നാല്‍ ഡി.എം.കെ-ക്ക് വന്‍ തിരിച്ചടിയാണ് ലഭിച്ചത്.