എഡിറ്റര്‍
എഡിറ്റര്‍
ജയലളിതയുടെ വീട്ടുകാരിയെ മുഖ്യമന്ത്രിയാക്കാനല്ല ജനം വോട്ടു ചെയ്തത്: സ്റ്റാലിന്‍
എഡിറ്റര്‍
Sunday 5th February 2017 3:04pm

stalin


‘ജയലളിതയുടെ വീട്ടിലെ ആര്‍ക്കും മുഖ്യമന്ത്രിയാവാം എന്ന നിലപാടിനല്ല തമിഴ്‌നാട് ജനത വോട്ടു ചെയ്തത്. ‘


ചെന്നൈ: തമിഴ്‌നാട്ടിലെ ജനങ്ങള്‍ വോട്ട് ചെയ്തത് ആരെയെങ്കിലും പിടിച്ച് മുഖ്യമന്ത്രിയാക്കാനല്ലെന്ന് ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ സ്റ്റാലില്‍. എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികല നടരാജന്‍ മുഖ്യമന്ത്രിയാവും എന്ന പ്രചരണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ജയലളിതയുടെ വീട്ടിലെ ആര്‍ക്കും മുഖ്യമന്ത്രിയാവാം എന്ന നിലപാടിനല്ല തമിഴ്‌നാട് ജനത വോട്ടു ചെയ്തത്. ‘ സ്റ്റാലിന്‍ പറഞ്ഞു.

അണ്ണാ ഡി.എം.കെയിലെ സംഭവ വികാസങ്ങള്‍ ഡി.എം.കെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഈ അവസരത്തില്‍ ഡി.എം.കെ എടുക്കുന്ന ഏതൊരു തീരുമാനവും ജനാധിപത്യപരമായിരിക്കുമെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയില്‍ തെന്റ നേതൃത്വത്തിന് തടസങ്ങളൊന്നുമില്ലെന്നും സ്റ്റാലിന്‍ അവകാശ?െപ്പടുന്നു.

ജയലളിതയുടെ മരണത്തിനുശേഷം എ.ഐ.എ.ഡി.എം.കെയിലെ ഭിന്നത ഭരണ നിര്‍വഹണത്തെയും ബാധിക്കുന്നുവെന്ന് സ്റ്റാലിന്‍ ആരോപിച്ചു. ഇപ്പോഴത്തെ സര്‍ക്കാറിന് വോട്ടു ചെയ്ത് വിജയിപ്പിച്ച ജനങ്ങളോട് ഉത്തരവാദിത്തമില്ലെന്ന രീതിയിലാണ് പെരുമാറുന്നത്.

2016 മെയില്‍ ജയലളിതയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിനുവേണ്ടിയാണ് ജനങ്ങള്‍ വോട്ടു ചെയ്തത്. അല്ലാതെ ഒ. പനീര്‍ശെല്‍വമോ അല്ലെങ്കില്‍ ജയലളിതയുടെ കുടുംബത്തില്‍പ്പെട്ട മറ്റാരെയോ മുഖ്യമന്ത്രിയാക്കാനല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Advertisement