Categories

സൈബര്‍ ആക്രമണം: പെന്റഗണിലെ 24,000 രേഖകള്‍ ചോര്‍ന്നു

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രതിരോധ വകുപ്പിന്റെ ആസ്ഥാനമായ പെന്റഗണിലും സൈബര്‍ ആക്രമണം. സൈബര്‍ ആക്രമണം വഴി 24,000ത്തോളം കംപ്യൂട്ടര്‍ ഫയലുകള്‍
മോഷ്ടിക്കപ്പെട്ടിണ്ട്. ഒരു വിദേശ രഹസ്യാന്വേഷണ ഏജന്‍സിയുടെ സഹായത്തോടെയാണു ഫയലുകള്‍ മോഷ്ടിക്കപ്പെട്ടതെന്ന് പ്രതിരോധ ഡെപ്യൂട്ടി സെക്രട്ടറി വില്യം ലിന്‍ വെളിപ്പെടുത്തി.

ഈ വര്‍ഷം മാര്‍ച്ചിലായിരുന്നു സംഭവം. പ്രതിരോധ വകുപ്പിനു വേണ്ടി വികസിപ്പിച്ച ഫയലുകളാണ് മോഷ്ടിക്കപ്പെട്ടത്. ഗുരുതരമായ സുരക്ഷാ ലംഘനമാണ് നടന്നിരിക്കുന്നതെന്നും പ്രതിരോധ സെക്രട്ടറി വില്യം ലിന്‍ പറഞ്ഞു. എന്നാല്‍ വിദേശ രഹസ്യാന്വേഷണ ഏജന്‍സിയെ കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താല്‍ അമേരിക്കന്‍ അധികൃതര്‍ തയ്യാറായില്ല.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.