എഡിറ്റര്‍
എഡിറ്റര്‍
ബിന്‍ ലാദന്‍ വധം: കമാന്‍ഡോ ഓപ്പറേഷനെകുറിച്ച് പുസ്തകമെഴുതിയ ആള്‍ക്കെതിരെ നടപടി
എഡിറ്റര്‍
Friday 7th September 2012 12:02pm

വാഷിങ്ടണ്‍:  ബിന്‍ ലാദനെ വധിച്ച അമേരിക്കന്‍ കമാന്‍ഡോ ഓപ്പറേഷനെക്കുറിച്ച് പുസ്തകമെഴുതിയ സീല്‍ നാവികനെതിരെ പെന്റഗണ്‍ നിയമനടപടിക്ക് ഒരുങ്ങുന്നു. മാര്‍ക്ക് ഒവന്‍ എന്ന പേരില്‍ നോ ഈസി ഡേ എന്ന പുസ്തകമെഴുതിയ മാറ്റ് ബിസ്സൊനെറ്റ് എന്ന കമാന്‍ഡോ രഹസ്യക്കരാര്‍ ലംഘിച്ചെന്നാരോപിച്ചാണ് പെന്റഗണ്‍ നടപടിക്ക് ഒരുങ്ങുന്നത്.

Ads By Google

കമാന്‍ഡോ ഓപ്പറേഷന്റെ വിവരങ്ങള്‍  പുറത്താക്കുക വഴി കരാര്‍ ലംഘനമാണ് ബിസ്സൊനെറ്റ് നടത്തിയതെന്നാണ് പെന്റഗണ്‍ വക്താവ് ലഫ്. കേണല്‍. ടോഡ് ബ്രിയസീല്‍ പറഞ്ഞത്. മാത്രമല്ല, പുസ്തകം പുറത്തിറക്കുന്നതിന് മുന്‍പ് ബിസ്സൊനെറ്റും പ്രസാധകരും സര്‍ക്കാരിനെ അറിയിച്ചില്ല. ഇത് നിയമലംഘനം കൂടിയാണ്.

സെന്‍സിറ്റിവ് കമ്പാര്‍ട്ട്‌മെന്റഡ്‌ ഇന്‍ഫര്‍മേഷന്‍ (എസ്.സി.ഐ) എന്ന പേരില്‍ അറിയപ്പെടുന്ന വിവരങ്ങള്‍ പുറത്തുവിടരുതെന്ന് കരാറില്‍ നിര്‍ദേശിച്ചിട്ടുണ്ട്. അങ്ങനെ പുറത്തുവിടണമെങ്കില്‍ പെന്റഗണ്‍ വക്താവിന്റെ എഴുതിത്തയാറാക്കിയ നിര്‍ദേശം വേണമെന്നും ബ്രിയസീല്‍ ഇമെയിലൂടെ വ്യക്തമാക്കി.

രഹസ്യക്കരാര്‍ ലംഘിക്കുന്ന വിവരങ്ങള്‍ പുസ്തകത്തിലുണ്ടെന്ന് ചൊവ്വാഴ്ച പെന്റഗണ്‍ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഏത് വിവരമാണ് കരാര്‍ ലംഘിച്ചതെന്ന് വ്യക്തമാക്കിയില്ല. എന്നാല്‍ പെന്റഗണ്‍ വാര്‍ത്തയോട്‌ ബിസ്സൊനെറ്റോ അഭിഭാഷകനോ ഇതുവരെ പ്രതികരിച്ചില്ല.

Advertisement