വാഷിങ്ടണ്‍: അമേരിക്കന്‍ മിലിട്ടറിയുടെ ലാപ്‌ടോപ്പില്‍  ഫ്ലാഷ് ഡ്രൈവ് ഘടിപ്പിച്ച് പെന്റഗണ്‍ കംപ്യൂട്ടറര്‍ നെറ്റ്‌വര്‍ക്കില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ ഒരു വിദേശ ചാരസംഘടന ശ്രമിച്ചതായി ഒരു ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍.

2008ല്‍ മിഡില്‍ ഈസ്റ്റില്‍ വച്ചാണ് ഇത് സംഭവിച്ചതെന്ന് പെന്റഗണ്‍ പറത്തിറക്കിയ മാഗസീനില്‍ ഡെപ്യൂട്ടി ഡിഫന്‍സ് സെക്രട്ടറി വില്യം ജെ ലെയ്‌ന് വ്യക്തമാക്കി.

പെന്റഗണിലെ എല്ലാ കംപ്യൂട്ടറുകളെയും ഫ്ലാഷ് ഡ്രൈവിലൂടെ എന്താണെന്ന് കണ്ടുപിടിക്കാന്‍ കഴിയാത്ത ഒരു ‘വിനാശകാരിയായ കോഡ്’ പരക്കുകയായിരുന്നു. വിദേശ മേല്‍നോട്ടത്തിലുള്ള സര്‍വറിലേക്ക് വിവരങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുകയാണ് ഉണ്ടായതെന്നും ലെയ്ന്‍ പറഞ്ഞു.

നെറ്റ്‌വര്‍ക്ക് അഡ്മിന്‌സ്‌ട്രേറ്റീവിന്റെ ഏറ്റവും വലിയ പേടിയാണ് ഈ കോഡ്. വിനാശകാരിയായ ഈ പ്രോഗ്രം വളരെ നിശബ്ദധമായി പ്രവര്‍ത്തിക്കും, അറിയാത്തൊരു ശത്രുവിന് നമ്മുടെ കംപ്യൂട്ടര്‍ ശൃംഖലയുടെ പ്രധാന പ്രവര്‍ത്തനരീതികളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നു. ഇതാണ് അമേരിക്കന്‍ മിലിട്ടറി നേരിട്ട ഏറ്റവും വലിയ കെണിയെന്നും അദ്ദേഹം വിദേശകാര്യങ്ങളെക്കുറിച്ചുള്ള തന്റെ ലേഖനത്തില്‍ പറയുന്നു.
എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള യുദ്ധരഹസ്യങ്ങള്‍ ചോര്‍ന്നിട്ടുണ്ടോ എന്നും ഏതു രാജ്യമാണ് ആക്രമണത്തിനു പിന്നിലെന്നും ഏതൊക്കെ തരത്തിലുള്ള പ്രത്യാഘാതങ്ങള്‍ ഉണ്ടായി എന്നും ലെയ്ന്‍ തന്റെ ലേഖനത്തില്‍ വ്യക്തമാക്കുന്നില്ല.

ഒരു കംപ്യൂട്ടറില്‍ നിന്നും മറ്റൊരു കംപ്യൂട്ടറിലേക്ക് വിവരങ്ങള്‍ കൈമാറുന്നതിന് ചെറിയ ഹൈടെക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് 2008 നവംബറില്‍ അമേരിക്കന്‍ സുരക്ഷാ മന്ത്രാലയം നിരോധിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം ആദ്യത്തോടെ ആ നിരോധനം എടത്തു മാറ്റി.

12ഓളം കംപ്യൂട്ടര്‍ പ്രോഗ്രാമേഴ് ഒന്നിച്ചിരുന്നാല്‍ അമേരിക്കന്‍ ഇന്റലിജന്‍സിനെ തകര്‍ക്കാന്‍ സാധിക്കുമെന്ന് ലെയ്ന്‍ പറയുന്നു. അതറിയാവുന്നു പല സൈന്യവും സൈബര്‍ രംഗത്ത് ചില മുന്നേറ്റങ്ങള്‍ നടത്തുന്നുണ്ട്. 100ഓളം വിദേശ ഇന്റലിജന്‍സ് സംഘടനകള്‍ അമേരിക്കയുടെ സൈബര്‍ സുരക്ഷവലയത്തിലേക്ക ഇടിച്ചു കയറാന്‍ ശ്രമിക്കുകയാണ് .

15,000 മുതല്‍ ഏഴു ദശലക്ഷം വരെ കംപ്യൂട്ടറുകളുള്ള മിലിട്ടറി സംവിധാനങ്ങള്‍ക്ക് ദിവസവും ലക്ഷക്കണക്കിന് പ്രശ്‌നങ്ങള്‍ ഉണ്ടാവും. അതില്‍ സാധാരണ ഹാക്കേഴ്‌സ് മുതല്‍ വിദേശസര്‍ക്കാരുകള്‍വരെ സുപ്രധാന വിവരങ്ങള്‍ക്കായി മിലിട്ടറി കംപ്യൂട്ടറുകള്‍ പരതുന്നുണ്ടാവും.