എഡിറ്റര്‍
എഡിറ്റര്‍
പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനെ കുറിച്ച് തീരുമാനമെടുത്തിട്ടില്ല: ഉമ്മന്‍ചാണ്ടി
എഡിറ്റര്‍
Monday 13th August 2012 12:08pm

തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനെക്കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച് പലകോണുകളില്‍ നിന്നും അഭിപ്രായം ഉയര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍ ആ അഭിപ്രായത്തെ മാത്രം മാനിച്ച് തീരുമാനം എടുക്കാന്‍ കഴിയില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Ads By Google

യുവാക്കളെ വിശ്വാസത്തിലെടുത്ത് മാത്രമേ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു.

പെന്‍ഷന്‍ പ്രായം 60 വയസാക്കുന്നതിനെക്കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും ചീഫ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയും അടങ്ങുന്ന വിദഗ്ധ സമിതി ഇത്തരമൊരു നിര്‍ദേശം നല്‍കിയിട്ടേയുള്ളൂവെന്നും ധനമന്ത്രി കെ.എം. മാണി പിന്നീട് പറഞ്ഞു.

Advertisement