എഡിറ്റര്‍
എഡിറ്റര്‍
കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ വിതരണം അനിശ്ചിതത്വത്തില്‍
എഡിറ്റര്‍
Monday 18th November 2013 10:57pm

K.S.R.T.C1

തിരുവനന്തപുരം: സാമ്പത്തികപ്രതിസന്ധിയെത്തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി യില്‍ പെന്‍ഷന്‍ വിതരണം അനിശ്ചിതത്വത്തില്‍. എല്ലാ മാസവും അഞ്ചാം തിയ്യതി കൊടുത്തിരുന്ന പെന്‍ഷന്‍ മാസാവസാനമായിട്ടും അനിശ്ചിതത്വത്തിലാണ്.

ശമ്പളം പോലും കൊടുക്കാനുള്ള നിവൃത്തിയില്ലാത്ത സ്ഥിതിയിലാണ് കെ.എസ്.ആര്‍.ടി.സി. പ്രതിഷേധപ്രകടനമായി നാളെ ചീഫ് ഓഫീസ് ഉപരോധിക്കുമെന്ന് പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ അറിയിച്ചു.

35 കോടി രൂപയാണ് പെന്‍ഷന്‍ നല്‍കുന്നതിന് വേണ്ടത്. കെ.എസ്.ആര്‍.ടി സിയുടെ ചെലവ് വരുമാനത്തിന്റെ ഇരട്ടിയായതോടെ പെന്‍ഷനും ശമ്പളവും നല്‍കിയിരുന്നത് കെ.ടി.ഡി.എഫ്.സി യില്‍ നിന്ന് കടമെടുത്താണ്.

എന്നാല്‍ കെ.ടി.ഡി.എഫ്.സിയില്‍ നിന്നും അനുവദിക്കുന്ന കടമെടുപ്പുപരിധിയായ 360 കോടി രൂപയും നിലവില്‍ അനുവദിച്ചു കഴിഞ്ഞിരിക്കുകയാണ്.

സാമ്പത്തിക പ്രതിസന്ധി മറി കടക്കാന്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത 325 കോടിയിലെ 200 കോടി രൂപയെ ഇതുവരെ കിട്ടിയിട്ടുള്ളു.

ബാക്കി പണത്തിന് ആവശ്യപ്പെട്ടെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണം ഉടന്‍ അനുവദിക്കാനാവില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. 75 കോടി രൂപയെങ്കിലും അടിയന്തിരമായി കിട്ടിയാലെ കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം ഉടന്‍ നല്‍കാനാവു.

Advertisement