മൂന്നാര്‍: പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ മൂന്നാറില്‍ നടത്തി വരികയായിരുന്ന സമരം അവസാനിപ്പിച്ചു. 20 ദിവസം നീണ്ടു നിന്ന സമരമാണ് അവസാനിപ്പിച്ചത്. മന്ത്രി എംഎം മണിയുടെ രാജി ആവശ്യപ്പെട്ടായിരുന്ന പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ മൂന്നാര്‍ ടൗണില്‍ നിരാഹാര സമരം തുടങ്ങിയത്.

അതേസമയം, ജൂണ്‍ ഒമ്പതിന് ഭൂസമരം തുടങ്ങുമെന്ന് നേതാക്കള്‍ അറിയിച്ചു.പൊമ്പളൈ ഒരുമൈ സമരകാലത്ത് കുടിയും സകലവൃത്തികേടുകളും നടന്നിട്ടുണ്ടെന്ന മണിയുടെ പരാമര്‍ശത്തിനെതിരെയായിരുന്നു സമരം. അടിമാലി ഇരുപതേക്കറില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കവെയാണ് മണിയുടെ അധിക്ഷേപ പരാമര്‍ശം.


Also Read: ‘പിച്ചയെടുക്കാതെ മകളെ പഠിപ്പിക്കണം’; ലോകം നമിച്ച ആ അച്ഛന്റേയും മകളുടേയും ജീവിതത്തില്‍ നന്മയുടെ ട്വിസ്റ്റ്


പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ മന്ത്രി മണി അപമാനിച്ചുവെന്ന് ആരോപിച്ചായിരുന്നു പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകയായ ഗോമതിയുടെ നേതൃത്വത്തില്‍ നിരാഹാര സമരം തുടങ്ങിയത്. മണി മൂന്നാറില്‍ വന്ന് മാപ്പു പറയുകയും രാജിവെക്കുകയും ചെയ്യണമെന്നായിരുന്നു ആവശ്യം.