ഇടുക്കി: മൂന്നാറിലെ പെമ്പിളൈ ഒരുമൈ പ്രവര്‍ത്തര്‍ക്കെതിരായ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രി എം.എം മണി നേരിട്ടെത്തി മാപ്പു പറയണമെന്നാവശ്യപ്പെട്ട് പെമ്പിളൈ ഒരുമൈ നിരാഹാര സമരം ആരംഭിച്ചു. ഗോമതി അഗസ്റ്റിന്‍, കൗസല്യ തങ്കമണി എന്നിവരാണ് ഇന്നുമുതല്‍ അനിശ്ചിതകാല നിരാഹാരം ഇരിക്കുന്നത്. മന്ത്രി മണി മൂന്നാറിലെത്തി തൊഴിലാളികളുടെ കാലുപിടിച്ച് മാപ്പുപറയുംവരെ സമരം തുടരുമെന്നാണ് ഇവര്‍ പറയുന്നത്.

അതേസമയം, മന്ത്രി രാജിവെക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് രണ്ടുതവണ മണി ഖേദപ്രകടനം നടത്തിയെങ്കിലും മൂന്നാറിലെത്തി മന്ത്രി മാപ്പുപറയണമെന്ന് തന്നെയാണ് പ്രതിഷേധക്കാരുടെ നിലപാട്. ഞായറാഴ്ച വൈകിട്ടോടെ ആരംഭിച്ച സമരത്തിന് പിന്തുണയുമായി ബിജെപി, കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി തുടങ്ങിയവയുടെ നേതാക്കള്‍ എത്തിയിരുന്നു.


Also Read: ആരും കാണാതെ ഒരു ക്ലാസ്മുറിക്കുപിന്നിലെ മതിലിന്റെ ഓരം പറ്റി ആ കത്തു തുറന്നു അതില്‍ ആ മഹത്തായ , ഭംഗിയേറിയ കയ്യൊപ്പ് ‘ടെണ്ടുല്‍ക്കര്‍’; സച്ചിന്റെ ജന്മദിനത്തില്‍ കുട്ടിക്കാല ഓര്‍മ്മകള്‍ പങ്കു വച്ച് നിപിന്റെ പിറന്നാള്‍ ആശംസ


തൊഴിലാളികളെ ഇനി സമരം കൊണ്ട് ബുദ്ധിമുട്ടിക്കില്ലെന്നും സംഘടനയ്ക്ക് വേണ്ടി നേതൃനിരയിലുളളവര്‍ സമരം ചെയ്യുമെന്നുമാണ് ഗോമതി സമരത്തെക്കുറിച്ച് വ്യക്തമാക്കിയത്. അതേസമയം ഭൂമി കൈയേറ്റമുള്‍പ്പെടെയുളള കാര്യങ്ങളില്‍ വിവാദങ്ങളില്‍ അകപ്പെട്ട സി.പി.ഐ.എം നേതൃത്വം മൂന്നാറില്‍ ഇന്നുവൈകിട്ട് വിശദീകരണ യോഗം വിളിച്ചിട്ടുണ്ട്.