എഡിറ്റര്‍
എഡിറ്റര്‍
ജനനേന്ദ്രിയം മുറിച്ച കേസ്; പെണ്‍കുട്ടിയുടെയും സഹോദരന്റെയും മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി
എഡിറ്റര്‍
Friday 7th July 2017 3:53pm

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ പെണ്‍കുട്ടിയുടെയും സഹോദരന്റെയും മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. പെണ്‍കുട്ടിയുടെ വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് സംഘം മൊഴി എടുത്തത്.

കേസില്‍ നിരന്തരം മൊഴി മാറ്റിയിരുന്ന പെണ്‍കുട്ടി നുണ പരിശോധനയ്ക്ക് വിസമ്മതിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പെണ്‍കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.

കര്‍ശന നിര്‍ദേശം നല്‍കിയിട്ടും കോടതിയില്‍ ഹാജരാകാതിരുന്ന പെണ്‍കുട്ടിക്കെതിരെ രൂക്ഷവിമര്‍ശനമായിരുന്നു കഴിഞ്ഞ ദിവസം കോടതി ഉന്നയിച്ചത്. ഇനിയും ഹാജരായില്ലെങ്കില്‍ കേസ് തള്ളുമെന്ന് കോടതി പറഞ്ഞിരുന്നു.


Dont Miss നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചനയുണ്ടെന്ന് വിഷ്ണു; പിന്നില്‍ ദിലീപ് ആണോയെന്ന ചോദ്യത്തിന് ആയിരിക്കാമെന്ന് മറുപടി


ഇടക്കിടെ മൊഴി മാറ്റുന്ന പെണ്‍കുട്ടിയെ നുണപരിശോധനക്ക് വിധേയമാക്കണമെന്ന് ക്രൈംബ്രാഞ്ച് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് സമ്മതമാണോ എന്നറിയാനായിരുന്നു പെണ്‍കുട്ടിയോട് നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചത്. എന്നാല്‍ കഴിഞ്ഞ തവണയും പെണ്‍കുട്ടിക്ക് വേണ്ടി അഭിഭാഷകനായിരുന്നു ഹാജരായത്.

ലൈംഗിക പീഡനക്കേസില്‍ ഗംഗേശാനന്ദ നല്‍കിയ ജാമ്യഹരജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചിരുന്നു. സ്വാമിക്ക് ജാമ്യം അനുവദിച്ചാല്‍ ്അത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നായിരുന്നു ഹരജി പരിഗണിക്കവേ സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചത്.

Advertisement