ജയിലുകള്‍ തമ്മിലുള്ള ഫുട്‌ബോള്‍ മത്സരത്തിന്റെ കഥയുമായി പെനാല്‍റ്റി എത്തുന്നു.

ജയിലില്‍ രൂപീകരിക്കുന്ന സെവന്‍സ് ടീമും ജയിലുകള്‍ തമ്മിലുള്ള മത്സരവുമാണ് ചിത്രത്തില്‍ പറയുന്നത്. ഗിന്നസ് പക്രുവാണ് ചിത്രത്തിലെ നായകന്‍. അഞ്ചുപേരെ കൊന്ന ഭീകരനായാണ് പക്രു ചിത്രത്തിലെത്തുന്നത്.

Ads By Google

ജയിലില്‍ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകരായി എത്തുന്നവരും പ്രമുഖ ഫുട്‌ബോള്‍ താരങ്ങളാണ്. കേരളത്തിന്റെ ഫുട്‌ബോള്‍ താരങ്ങളായ ഐ.എം. വിജയന്‍, വി.പി. ഷാജി, ജോപോള്‍ അഞ്ചേരി എന്നിവരാണ് പരിശീലകരുടെ വേഷത്തിലെത്തുന്നത്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന് സമാനമായി നിര്‍മ്മിക്കുന്ന സെറ്റിലാണ് സിനിമയുടെ ചിത്രീകരണം നടക്കുക.

സായ്കുമാര്‍, സലിംകുമാര്‍, സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീര്‍, തലൈവാസല്‍ വിജയ്, ഊര്‍മ്മിള ഉണ്ണി, മായാ മൗഷ്മി, എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

മുഹമ്മദ് സാദിഖ് ഹുസൈന്‍ നിര്‍മ്മിക്കുന്ന പെനാല്‍റ്റി സംവിധാനം ചെയ്യുന്നത് മനു ശ്രീകണ്ഠപുരമാണ്.