Categories

മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനായി ഒരു പേന

മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനായി പല നിര്‍ദേശങ്ങളും മാനസിക രോഗ വിദഗ്ദര്‍ നല്‍കാറുണ്ട്. സംഗീതം ആസ്വദിക്കുക, വിനോദയാത്ര പോകുക, സിനിമകാണുക തുടങ്ങി പല പരീക്ഷണങ്ങളും നിങ്ങള്‍ നടത്തിയിട്ടുണ്ടാവും. എന്നാല്‍ ഇതുസംബന്ധിച്ച് പുതിയ കണ്ടെത്തലാണ് നെതര്‍ലാന്റില്‍ ഉണ്ടായിട്ടുള്ളത്.

മാനസിക പിരിമുറുക്കത്തിന്റെ നില അറിയാനും അത് കുറയ്ക്കാനും ഈ പേന സഹായിക്കുമെന്നാണ് ഇതിന്റെ പ്രത്യേകത. നെതര്‍ലാന്റിലെ ഡെല്‍ഫ്റ്റ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായ മിഗുല്‍ ബ്രണ്‍സ് അലോന്‍ഡോ ആണ് ഈ പേന വികസിപ്പിച്ചത്.

മാനസിക പിരിമുറക്കം അനുഭവിക്കുന്ന മിക്ക ആളുകളും കയ്യിലുള്ള പേന ചലിപ്പിക്കുന്നതിലൂടെയാണ് അത് വെളിവാക്കാറുള്ളത്. ബ്രണ്‍സ് കണ്ടുപിടിച്ച പേന ഒരാള്‍ ചലിപ്പിക്കുകയാണെങ്കില്‍ പിരിമുറുക്കം മൂലമാണോ അല്ലയോ എന്ന് അതിന്റെ സെന്‍സറുകള്‍ക്ക് തിരിച്ചറിയാന്‍ കഴിയും. ചലന രീതി അനുസരിച്ചായിരിക്കും ഇക്കാര്യം തിരിച്ചറിയുന്നത്.

പിന്നീട് ഈ പേന ഉപയോക്താക്കള്‍ക്ക് പിരിമുറുക്കത്തിന്റെ നിലയെ കുറിച്ചുള്ള ഫീഡ്ബാക്ക് നല്‍കുകയും മനോസംഘര്‍ഷം കുറയ്ക്കാനും ഇത് സഹായിക്കുന്നു. സമ്മര്‍ദ്ദം ഉണ്ടാവുന്ന സമയത്ത് പേനയുടെ ചലനം പേന തിരിച്ചറിയുകയും മാനസിക സംഘര്‍ഷം കൊണ്ടാണെങ്കില്‍ അത് തിരിച്ചറിഞ്ഞ് ചലിപ്പിക്കുന്നത് ദുഷ്‌കരമാക്കുന്നു. അങ്ങനെ സമ്മര്‍ദ്ദം ഉണ്ടാവുന്ന ആളുടെ ശ്രദ്ധ പേനയിലേക്കു തിരിക്കുന്നു. അങ്ങനെ അയാള്‍ സമ്മര്‍ദ്ദം മറക്കുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.