എഡിറ്റര്‍
എഡിറ്റര്‍
പെല്ലറ്റ് തുരന്ന കണ്ണും നെഞ്ചുമായി ഒരു യുവാവ്; കശ്മീര്‍ ജനജീവിതത്തിന്റെ ഭീകരതയുടെ സാക്ഷ്യം ഈ ചിത്രമെന്ന് സോഷ്യല്‍ മീഡിയ
എഡിറ്റര്‍
Monday 15th May 2017 11:05pm

കശ്മീര്‍: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് അവസാനമില്ല. അതിന്റെ മുഴുവന്‍ ഭാരവും ചുമക്കുന്നത് കശ്മീര്‍ ജനതയാണ്. ബോംബും വെടിവെപ്പും പെല്ലറ്റാക്രമണവുമൊക്കെ അവരുടെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുകയാണ്. ഒരോ നിമിഷവും ജീവനും കയ്യില്‍ പിടിച്ചാണ് അവര്‍ ജീവിക്കുന്നത്. വാക്കുകളില്‍ ഒതുങ്ങാത്ത, കശ്മീരി ജനത അനുഭവിക്കുന്ന ഭീകരതയുടെ സാക്ഷി പത്രമാവുകയാണ് ഈ ചിത്രം.


Also Read: ‘ജയ് ബാഹുധോണി’; ധോണിയെന്ന ബാഹുബലിയുടെ കരുത്തില്‍ പൂനെയെന്ന മഹിഷ്മതി വിജയം പിടിച്ചടക്കുന്നത് ഭാവനയില്‍ കണ്ട് ആരാധകര്‍, വീഡിയോ കാണാം


കശ്മീരില്‍ നിന്നും ചാലൂക്യന്‍ എന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ഈ ചിത്രത്തില്‍ കാണുന്നത് പെല്ലറ്റ് ആക്രമണത്തിന്റെ ഇരയായ ഒരു യുവാവിനെയാണ്. ഇയാളുടെ ഇടതുകണ്ണ് തകര്‍ന്നിരിക്കുകയാണ്. ‘ഇത് പോയി. പെല്ലറ്റ് കൊണ്ടുപോയതാണ്.’ക്യാമറ നോക്കി അയാള്‍ പറഞ്ഞുവെന്ന് ചാലൂക്യന്‍ തന്റെ പോസ്റ്റില്‍ പറയുന്നു.

ഒരു സുഹൃത്തിന്റെ കല്യാണത്തിന് കശ്മീരില്‍ പോയ ഫോട്ടോഗ്രാഫര്‍ വളരെ യാദൃശ്മാചികമായാണ് ഈ ടെമ്പോ ഡ്രൈവറെ കാണുന്നത്. അപ്പോള്‍ തന്നെ ഒരു ഫോട്ടോ എടുത്തുകൊടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു ഈ യുവാവ്. ഇന്ത്യന്‍ സൈന്യം പെല്ലറ്റ് തൊടുത്ത് വികൃതമാക്കിയ നെഞ്ച് ഷര്‍ട്ടുയര്‍ത്തി കാണിച്ചാണ് യുവാവ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്.


Don’t Miss: ‘ഇസ്‌ലാം ഒഴികെ മറ്റെല്ലാ മതങ്ങളും യാന്ത്രികമായ ആചാരങ്ങളുടെ മാത്രം പ്രസ്ഥാനങ്ങള്‍’; ഇസ്‌ലാം വളരുന്നത് കാരുണ്യത്തിന്റെ മതമായതുകൊണ്ടെന്നും മന്ത്രി ജി. സുധാകരന്‍


ഫോട്ടോ എടുത്ത ശേഷം താന്‍ ഒരു സുഹൃത്തിനെ കാണാന്‍ പോയി. സംഘര്‍ഷമേഖലകളിലും യുദ്ധബാധിത പ്രദേശങ്ങളിലും പൊതുവായി കണ്ടുവരുന്ന, പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ ബാധിച്ച അവള്‍ വളരെ സുന്ദരമായി ഒരിടത്തിരിക്കുന്നത് കണ്ടു എന്നും ചാലൂക്യന്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നുണ്ട്.

Advertisement