എഡിറ്റര്‍
എഡിറ്റര്‍
നെയ്മര്‍ മിടുക്കനാണ്; ബ്രസീലിന് വേണ്ടി കപ്പ് നേടിത്തരും: പെലെ
എഡിറ്റര്‍
Wednesday 12th March 2014 10:55am

pele-with-neymar

പാരിസ്:  വരുന്ന ലോകകപ്പില്‍ ബ്രസീലിനെ വിജയത്തിലേക്ക് നയിക്കാന്‍ ചെറുപ്പക്കാരനായ നെയ്മറിന് കഴിയുമെന്ന് ഫുട്‌ബോള്‍ ഇതിഹാസം പെലെ.

ഈ വര്‍ഷത്തെ കിരീടം ബ്രസീലിനുള്ളതാണെന്നും കിരീടം എന്ന ലക്ഷ്യത്തിലേക്കുള്ള സമ്മര്‍ദ്ദത്തെ നേരിടാനുള്ള മിടുക്ക് ഇരുപത്തിരണ്ടുകാരനായ നെയ്മറിന് ധാരാളമുണ്ടെന്നും പെലെ പറഞ്ഞു.

ലോകകപ്പ് ട്രോഫി പ്രദര്‍ശനത്തിന് വെക്കുന്ന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നെയ്മര്‍ മിടുക്കനായ കളിക്കാരനാണ്. ബ്രസീലിയന്‍ ക്ലബ് സാന്റോസിന് വേണ്ടി കളിക്കുന്ന കാലം മുതല്‍ നെയ്മറിനെ തനിക്ക് അടുത്തറിയാമെന്നും അദ്ദേഹം പറഞ്ഞു.

ലോകകപ്പ് കിരീടം നേടാന്‍ നെയ്മറിന് സാധിക്കുമെന്നതിന്റെ തെളിവാണ് അടുത്തിടെ നടന്ന സൗഹൃദമത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നേടിയ ഹാട്രിക് നേട്ടം.

ബാഴ്‌സിലോനയിലെ തുടക്കം മോശമായിരുന്നെങ്കിലും നെയ്മര്‍ ഇപ്പോള്‍ മെച്ചപ്പെടുന്നുണ്ടെന്നും പെലെ പറഞ്ഞു.

അര്‍ജന്റീനക്കാരന്‍ ലയണല്‍ മെസ്സിക്ക് പിന്തുണ നല്‍കി ഡിയഗോ മറഡോണ എത്തിയതിന് തൊട്ടുപിറകെയാണ് നെയ്മറിനെ പുകഴ്ത്തി പെലെ രംഗത്തെത്തിയിരിക്കുന്നത്.

ലോകകപ്പ് കിട്ടിയില്ലെന്ന് കരുതി മെസ്സിയുടെ താരശോഭയ്ക്ക് കോട്ടം സംഭവിക്കില്ലെന്നായിരുന്നു മറഡോണയുടെ പ്രസ്താവന.

Advertisement