ഫുട്‌ബോള്‍ ഇതിഹാസം പെലെ 2014 ബ്രസീല്‍ ലോകകപ്പിന്റെ ഓണററി അംബാസിഡറാവും. ബ്രസീല്‍ പ്രസിഡന്റ് ഡില്‍മ റൗസെഫിന്റെ അഭ്യര്‍ഥന പെലെ അംഗീകരിക്കുകയായിരുന്നു.

ഒരിക്കലും തള്ളിക്കളയാനാവാത്ത ഓഫറുകളാണിതെന്ന് പ്രസിഡന്റിന്റെ ആവശ്യം അംഗീകരിച്ചുകൊണ്ട് പെലെ പറഞ്ഞു. രണ്ടു വര്‍ഷം മാത്രം ബാക്കി നില്‍ക്കെ ലോകകപ്പിനുള്ള മുന്നൊരുക്കങ്ങളൊന്നും പൂര്‍ത്തിയാകാത്തത് രാജ്യത്ത് ഏറെ വിവാദങ്ങള്‍ക്കു തിരികൊളുത്തിരുന്നു. ഇത് വലിയൊരു ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Subscribe Us:

മുന്നൊരുക്കങ്ങളുടെ വേഗത പോരെന്ന കാര്യം നമുക്ക് മറക്കാം. ഇത് രാജ്യം ഒറ്റക്കെട്ടായി പൂര്‍ത്തീകരിക്കേണ്ട കാര്യമാണ്. ഇതുവരെ കണ്ടതില്‍ വച്ചേറ്റവും മികച്ച ലോകകപ്പെന്ന പേരില്‍ ഓരോ ബ്രസീലുകാരനും അഭിമാനിക്കാന്‍ സാധിക്കണമെന്നും പെലെ വിശദീകരിച്ചു.

ബ്രസീലിനെ ലോകനിലവാരത്തിലെത്തിച്ചതില്‍ പെലെയുടെ പങ്ക് വ്യക്തമാണെന്നതിനാല്‍ അംബാസിഡറായി അദ്ദേഹത്തെ തിരഞ്ഞെടുത്തത് സ്വാഭാവികമായ തീരുമാനം മാത്രമാണെന്ന് ബ്രസീലിയന്‍ സ്‌പോര്‍ട്‌സ് മന്ത്രി ഒര്‍ലാന്റോ സില്‍വ പറഞ്ഞു. ലോക ഫുട്‌ബോളിനെക്കുറിച്ച് ഒരുപാടറിയുന്ന വ്യക്തിയാണ് പെലെയെന്നും അദ്ദേഹം പറഞ്ഞു.

1958ലും 1962ലും 1970ലും ലോകകപ്പ് നേടിയ ബ്രസീല്‍ ടീമില്‍ അംഗമായിരുന്ന പെലെ 1281 അന്താരാഷ്ട്രഗോളുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.