എഡിറ്റര്‍
എഡിറ്റര്‍
തന്നെ അപമാനിച്ചവരില്‍ എം.പിയും വ്യവസായ പ്രമുഖനും; ശ്വേതയുടെ മൊഴി
എഡിറ്റര്‍
Sunday 3rd November 2013 11:15am

swethasad

കൊച്ചി: കൊല്ലത്ത് പൊതുവേദിയില്‍ തന്നെ അപമാനിച്ചവരില്‍ ഒരാള്‍ പീതാംബര കുറുപ്പ് എം.പിയാണെന്ന് നടി ##ശ്വേത മേനോന്‍ പോലീസിന് മൊഴി നല്‍കി.

ഒരു വ്യവസായ പ്രമുഖനും തന്നെ അപമാനിച്ചിട്ടുണ്ടെന്നും ശ്വേത മോനോന്‍ മൊഴിയില്‍ പറയുന്നു. അപമാനിച്ച രണ്ടാമനെ കണ്ടാലറിയാമെന്നും ശ്വേത പോലീസിനോട് പറഞ്ഞു.

ഡി.വൈ.എഫ്.ഐയുടെ പരാതി പരിഗണിച്ചാണ് പോലീസ് ശ്വേതയുടെ മൊഴിയെടുത്തത്. അപമാനിക്കപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പരാതി നല്‍കുമെന്ന് ശ്വേത കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

കൊല്ലം ജില്ലാ കലക്ടര്‍ക്കെതിരെയും ശ്വേത ആരോപണമുന്നയിച്ചിട്ടുണ്ട്. അപമാനിക്കപ്പെട്ട സംഭവം കലക്ടറോട് പറഞ്ഞിട്ടും കലക്ടര്‍ കള്ളം പറഞ്ഞതായും ശ്വേത ആരോപിച്ചു.

താന്‍ എല്ലാ കാര്യങ്ങളും ഇന്നലെ തന്നെ കളക്ടറോട് പറഞ്ഞിരുന്നു. നടന്ന സംഭവങ്ങളില്‍ ഖേദമുണ്ടെന്ന് കളക്ടര്‍ പറയുകയും ചെയ്തു.

എന്നാല്‍ പിന്നീട് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെയാണ് കളക്ടര്‍ നിലപാട് മാറ്റി. ഇത് തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

അതേസമയം, ശ്വേത മേനോനെ താന്‍ അപമാനിച്ചു എന്ന വാര്‍ത്ത തികച്ചും അസത്യമാണെന്ന് പീതാംബര കുറുപ്പ് എം.പി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Advertisement