എഡിറ്റര്‍
എഡിറ്റര്‍
തന്നോട് പൊറുക്കണമെന്ന് പീതാംബര കുറുപ്പ്
എഡിറ്റര്‍
Sunday 3rd November 2013 1:31pm

peethambarakurup

കൊല്ലം: കൊല്ലത്ത് പൊതുവേദിയില്‍ അപമാനിക്കപ്പെട്ട നടി ##ശ്വേത മേനോനോട് മാപ്പപേക്ഷിച്ച് എന്‍. ##പീതാംബര കുറുപ്പ് എം.പി.

തന്നോട് നിര്‍വാച്യം പൊറുക്കണമെന്ന് പീതാംബര കുറുപ്പ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

ദര്‍ശനത്തിലോ സ്പര്‍ശനത്തിലോ അരോചകത്വം തോന്നിയെങ്കില്‍ പൊറുക്കണം. ശ്വേതയോടും ഭര്‍ത്താവിനോടും ഇക്കാര്യം വിളിച്ച് പറഞ്ഞിരുന്നെന്നും പീതാംബര കുറുപ്പ് പറഞ്ഞു.

അതേസമയം, പീതാബര കുറുപ്പിന് പിന്തുണയുമായി കൊല്ലം ഡി.സി.സി രംഗത്തെത്തി.

പീതാംബര കുറുപ്പിനെതിരെ ഗൂഢാലോചന നടന്നെന്നും ശ്വേതയുടെ നീക്കത്തിന് പിന്നില്‍ ആരാണെന്ന് അറിയാമെന്നും കൊല്ലം ഡി.സി.സി പറഞ്ഞു.

ശ്വേതയുടേത് വിവാദമുണ്ടാക്കാനുള്ള ശ്രമമാണ്. കോടികള്‍ പ്രതിഫലം വാങ്ങി പ്രസവം ചിത്രീകരിക്കാന്‍ തയ്യാറായ നടിയാണ് ശ്വേത മേനോന്‍. ലോകത്തൊരു സ്ത്രീയും തയ്യാറാകാത്ത കാര്യമാണിത്.

കാമസൂത്രയുടെ പരസ്യത്തില്‍ അഭിനയിച്ചതിനും ശ്വേതയെ കൊല്ലം ഡി.സി.സി പ്രസിഡന്റ് പ്രതാപ വര്‍മ തമ്പാന്‍ പറഞ്ഞു.

നേരത്തേ, ആള്‍ക്കൂട്ടത്തില്‍ ശ്വേതയെ സംരക്ഷിക്കാനാണ് ശ്രമിച്ചതെന്ന് പീതാംബര കുറുപ്പ് നേരത്തേ പറഞ്ഞിരുന്നു. ചിലര്‍ ശ്വേതയെ അപമാനിക്കുന്നതിന്റെ ഫോട്ടോകളും പീതാംബര കുറുപ്പ് മാധ്യമങ്ങളെ കാണിച്ചിരുന്നു.

എന്നാല്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചത് പീതാംബര കുറുപ്പ് എം.പിയും ഒരു വ്യവസായിയുമാണെന്ന് ശ്വേത ഇന്ന് പോലീസിന് മൊഴി നല്‍കിയിരുന്നു. ചൊവ്വാഴ്ച്ച ശ്വേത മുഖ്യമന്ത്രിക്ക് പരാതി നല്‍കും.

Advertisement