എഡിറ്റര്‍
എഡിറ്റര്‍
പീരുമേട് റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഭക്ഷ്യ വിഷബാധ 74 കുട്ടികള്‍ ആശുപത്രിയില്‍
എഡിറ്റര്‍
Monday 20th August 2012 10:00am

കോട്ടയം: പീരുമേട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ 74 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ഹോസ്റ്റലില്‍ നിന്ന് ഇന്നലെ രാത്രി ഭക്ഷണം കഴിച്ച വിദ്യാര്‍ഥികള്‍ക്കാണ് വിഷബാധയേറ്റത്.

Ads By Google

ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രാത്രി 10.30 ഓടെ ഏതാനും കുട്ടികളെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് കൂടുതല്‍ കുട്ടികള്‍ക്ക് അസ്വാസ്ഥ്യം അനുഭവപ്പെടുകായായിരുന്നു.

ഛര്‍ദ്ദിക്കുപുറമേ പനി കൂടി അനുഭവപ്പെട്ടതോടെ 11 കുട്ടികളെ രാവിലെ തന്നെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.


ആരുടെയും നലിഗുരുതരമല്ലെന്ന് ആസ്പത്രി അധികൃതര്‍ അറിയിച്ചു. ഇവിടുത്തെ ഭക്ഷ്യവസ്തുക്കള്‍ ആരോഗ്യവകുപ്പ് പരിശോധിച്ചുവരികയാണ്.

Advertisement