ക്ലബ്ബ് ഫുട്‌ബോള്‍ മൈതാനത്ത് ആവേശങ്ങളേറെ സമ്മാനിച്ച വര്‍ഷമാണ് കടന്നുപോകുന്നത്. കാണികളുടെ കൈയ്യടിക്കൊപ്പം കുതിച്ച ടീമുകള്‍, കോടികള്‍ മറിയുന്ന ട്രാന്‍സ്ഫര്‍ വാര്‍ത്തകള്‍, റൂണിയുടെയും ടെവസിന്റേയും മലക്കം മറിയലുകള്‍, ബാര്‍സലോണയുടേയും മാഞ്ചസ്റ്റര്‍ സിറ്റിയുടേയും മുന്നേറ്റം, ആഫ്രിക്കയില്‍ നിന്നും ലോക ക്ലബ്ബ് ഫുട്‌ബോള്‍ ഫൈനലിലേക്ക് കുതിച്ചെത്തിയ മസേംബ…വാര്‍ത്തകള്‍ കൊണ്ട് നിറഞ്ഞതായിരുന്നു ഈവര്‍ഷം.

Subscribe Us:

ഈവര്‍ഷത്തെ മികച്ച ക്ലബ്ബുകളെയും താരങ്ങളെയും കുറിച്ച് സി.എന്‍.എന്‍ സ്‌പോര്‍ട്‌സ് കമന്റേറ്റര്‍ പെഡ്രോ പിന്റോ നടത്തുന്ന വിശകലനം

ബാര്‍സലോണ-മികച്ച ടീം
സ്പാനിഷ് ലീഗിലെ അതികായന്‍മാരായ ബാര്‍സലോണയാണ് പിന്റോയുടെ വിലയിരുത്തലില്‍ ഒന്നാംസ്ഥാനത്തെത്തിയ ക്ലബ്ബ്. ലോകകപ്പ് നേടിയ സ്പാനിഷ് താരങ്ങളെക്കൊണ്ട് നിറഞ്ഞ ക്ലബ്ബ്. റയല്‍ മാഡ്രിഡിനെപ്പോലെയോ ചെല്‍സിയെപ്പോലെയോ അല്ല, ഓരോ കളിയിലും വ്യക്തമാകുന്ന താരങ്ങളുടെ പ്രഭാവം. ലയണല്‍ മെസി എന്ന വിശ്വോത്തര താരത്തിന്റെ കരുത്തില്‍ കുതിക്കുന്ന ടീം.

സാവി അലോന്‍സോ, പുയോള്‍, ഡേവിഡ് വിയ്യ,സെര്‍ജി റെമോസ്, മാര്‍ക്കേസ്, ഇനിയേസ്റ്റ, സാവി, തുടങ്ങി ഒട്ടനവധി താരങ്ങള്‍ ടീമിന് കരുത്തു പകരുന്നു. ഈവര്‍ഷം കളിച്ച അവസാന ഏഴുമല്‍സരങ്ങളില്‍ അടിച്ച ഗോള്‍ 28, വഴങ്ങിയത് വെറും ഒന്ന്. റയല്‍ മാഡ്രിഡിനെ 5-0ന് ഇല്ലാതാക്കിക്കളഞ്ഞ ആ മല്‍സരം മാത്രം മതി ബാര്‍സയുടെ കരുത്ത് വെളിപ്പെടുത്താന്‍. അടുത്ത പേജില്‍ തുടരുന്നു