എഡിറ്റര്‍
എഡിറ്റര്‍
റെക്കോര്‍ഡ് നേട്ടവുമായി ഓസിസിന്റെ സാലി പിയേഴ്‌സണ്‍
എഡിറ്റര്‍
Thursday 9th August 2012 9:30am

ലണ്ടന്‍: ലണ്ടന്‍ ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സില്‍ ഓസ്‌ട്രേലിയയെ സ്വര്‍ണമെഡല്‍ പട്ടികയില്‍ ആദ്യമായെത്തിച്ച് ലോക ചാമ്പ്യന്‍ സാലി പിയേഴ്‌സണ്‍ 100 മീറ്റര്‍ ഹര്‍ഡിലില്‍ ഒളിമ്പിക് റെക്കോര്‍ഡോടെ ഒന്നാമതെത്തി.

നിലവിലുള്ള അമേരിക്കന്‍ ചാമ്പ്യന്‍ ഡോണ്‍ ഹാര്‍പറെ വെള്ളിയിലേക്കൊതുക്കിയാണ് സാലിയുടെ സ്വര്‍ണക്കുതിപ്പ്. 12.35 സെക്കന്‍ഡിനാണ് സാലി സ്വര്‍ണം നേടിയത്. ഹാര്‍പറുടെ സമയം 12.37. അമേരിക്കക്കാരി തന്നെയായ കെല്ലി വെല്‍സാണ് വെങ്കലം നേടിയത് (12.48).

Ads By Google

സ്റ്റാര്‍ട്ടിങ് പോയിന്റില്‍ നില്‍ക്കുമ്പോള്‍ താന്‍ കടുത്ത സമ്മര്‍ദത്തിലായിരുന്നെന്ന് ഇരുപത്തഞ്ചുകാരിയായ സാലി പിന്നീട് പറഞ്ഞു.

”ആ നിമിഷങ്ങളെ കുറിച്ച് ചിന്തിക്കുമ്പോള്‍ എനിയ്ക്ക് ഇപ്പോഴും പേടിയാണ്. മാനസികമായി ഏറെ സമ്മര്‍ദം തോന്നി. എങ്കിലും മെഡല്‍നേടുക എന്ന ആഗ്രഹം മനസില്‍ ഉറപ്പിച്ചതുകൊണ്ട് തന്നെ ആ സമ്മര്‍ദത്തെയൊക്കെ മറികടക്കാന്‍ കഴിഞ്ഞു.

രാജ്യത്തിനായി ഒരു മെഡല്‍ നേടിക്കൊടുക്കാനായതില്‍ ഏറെ സന്തോഷമുണ്ട്. ദീര്‍ഘനാളായുള്ള പരിശീലനത്തിന് അര്‍ത്ഥം ഉണ്ടായത് ഇപ്പോഴാണ്‌. സന്തോഷം പറഞ്ഞറിയിക്കാനാകാത്തതാണ്”- സാലി പറഞ്ഞു.

സ്‌കോര്‍ ബോര്‍ഡിലെ ഒന്നാം സ്ഥാനത്ത് തന്റെ പേര് തെളിഞ്ഞപ്പോള്‍ ട്രാക്കിനെ ചുംബിച്ചുകൊണ്ടായിരുന്നു സാലിയുടെ ആഹ്ലാദപ്രകടനം.

Advertisement