എഡിറ്റര്‍
എഡിറ്റര്‍
പൊന്നാനിയില്‍ അബ്ദുള്‍ നാസര്‍ മഅദനിയെ മത്സരിപ്പിക്കാന്‍ പി.ഡി.പിയുടെ നീക്കം
എഡിറ്റര്‍
Friday 14th March 2014 5:49pm

madani1

കോഴിക്കോട്: പൊന്നാനിയില്‍ അബ്ദുള്‍ നാസര്‍ മഅദനിയെ മത്സരിപ്പിക്കാന്‍ പി.ഡി.പി നീക്കം നടത്തുന്നതായി സൂചന. മഅദനിയുടെ പേരില്‍ തിരഞ്ഞെടുപ്പ് പ്രചരണ പോസ്റ്ററുകളും ബാനറുകളും പൊന്നാനിയില്‍ ഉയര്‍ന്നിട്ടുണ്ട്.

ജയിലില്‍ കഴിയുന്ന മഅദനിക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തടസമില്ലെന്ന് നിയമോപദേശം ലഭിച്ചതായാണ് സൂചന. ഇതിനെ തുടര്‍ന്നാണ് മഅദനിയെ മത്സരിപ്പിക്കാന്‍ പി.ഡി.പി നീക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.

വഞ്ചി ചിഹ്നത്തിലായിരിക്കും മഅദനി പൊന്നാനിയില്‍ മത്സരിക്കുക. പി.ഡി.പി പ്രവര്‍ത്തകര്‍ പ്രചരണത്തിനായി ഇറങ്ങിക്കഴിഞ്ഞുവെന്നും വാര്‍ത്തയുണ്ട്.

2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ പി.ഡി.പി അര ലക്ഷത്തോളം വോട്ടു നേടിയിരുന്നു. അതിനു ശേഷമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പി.ഡി.പി- സി.പി.ഐ.എം കൂട്ടുകെട്ടുണ്ടായത്. എന്നാല്‍ ഈ കൂട്ടുകെട്ട് തിരഞ്ഞെടുപ്പില്‍ വേണ്ട ഫലമുണ്ടാക്കിയില്ല.

അതേസമയം മഅദനിക്ക് ജയിലില്‍ വച്ച് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം കോണ്‍ഗ്രസിനാണെന്ന് പി.ഡി.പി സംസ്ഥാന നേതാവ് പൂന്തുറ സിറാജ് പറഞ്ഞു.

മഅദനിയുടെ വിഷയവുമായി ബന്ധപ്പെട്ട് ഈ മാസം 19 മുതല്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ പി.ഡി.പി നിരാഹാര സമരം നടത്തുമെന്നും സിറാജ് അറിയിച്ചു.

മഅദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഇന്ന് സുപ്രീം കോടതി മാറ്റി വെച്ചിരുന്നു. മഅദനി ചികിത്സയ്ക്ക് തയ്യാറാവുന്നില്ലെന്ന് കര്‍ണാടക കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.

Advertisement