കൊല്ലം: കൊല്ലത്ത് അന്‍വാറുശ്ശേരിയില്‍ പി ഡി പി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിന്റെ കോലം കത്തിച്ചു. കുഞ്ഞാലിക്കുട്ടിക്കും ആര്യാടനുമെതിരെ ശക്തമായ പ്രതിഷേധ മുദ്രാവാക്യം വിളികളാണ് പി ഡി പി പ്രവര്‍ത്തകര്‍ നടത്തുന്നത്.

ഇന്നലെ ഇന്ത്യാവിഷന്‍ ചാനലുമായി നടത്തിയ ചര്‍ച്ചയില്‍ മഅദനി ഭീകരവാദിയാണെന്നും സമുദായത്തിന് അപമാനമാണെന്നും ആര്യാടന്‍ പറഞ്ഞിരുന്നു.