കൊല്ലം: അന്‍വാര്‍ശേരിയില്‍ പി ഡി പി നടത്താനിരുന്ന നേതൃയോഗത്തിന് പോലീസ് വിലക്കേര്‍പ്പെടുത്തി. നിരോധനാഞ്ജ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് യോഗംചേരുന്നതില്‍ നിന്നും പി ഡി പയെ വിലക്കിയിരിക്കുന്നത്. യോഗത്തിനായി അന്‍വാര്‍ശേരിയിലെത്തിയ നേതാക്കളോട് പുറത്തുപോകാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസ് നിര്‍ദ്ദേശം പാലിക്കുമെന്ന് പി ഡി പി വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ മഅദനിയുടെ അറസ്റ്റിനായി കേരളത്തിലെത്തിയ ബാംഗ്ലൂര്‍ സിറ്റിപോലീസ് ജോ.കമ്മീഷണര്‍ അലോക് കുമാറും ഡപ്യൂട്ടി കമ്മീഷണര്‍ ഓംകാരയ്യയും കൊല്ലം എസ് പിയുമയാി ചര്‍ച്ച നടത്തി. മഅദനിയുടെ അറസ്റ്റ് ഇന്നു നടന്നേക്കുമാണ് സൂചന. ഇന്നുരാവിലെയാണ് ഉന്നതസംഘം തിരുവനന്തപുരത്തെത്തിയത്. ഡി ജി പിയുമായി ചര്‍ച്ച നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സംഘം നേരേ കൊല്ലത്തേക്കു തിരിക്കുകയായിരുന്നു.