ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ബി.ജെ.പിയുടെ ക്രൈംപാര്‍ട്ണറായി പി.ഡി.പി മാറിയെന്നും ഇത് കശ്മീരിനെ മുമ്പെങ്ങുമില്ലാത്ത വിധം രക്തചൊരിച്ചിലിന്റെ വക്കിലെത്തിച്ചെന്നും ജമ്മുകശ്മീര്‍ മന്ത്രിയും മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ സഹോദരനുമായ തസ്സാദുഖ് മുഫ്തി.

ഇക്കാര്യം തന്റെ വ്യക്തിപരമായ അഭിപ്രായമല്ലെന്നും പി.ഡി.പിക്കുള്ളിലെ വികാരമാണിതെന്നും മുഫ്തി പറഞ്ഞു.

കഠ് വ പെണ്‍കുട്ടിയുടെ കൊലപാതകവും അതിനെ തുടര്‍ന്നുണ്ടായ വര്‍ഗീയ മുതലെടുപ്പുകളും സംസ്ഥാനത്തെ നാണക്കേടിന്റെ വക്കിലെത്തിച്ചിരിക്കുകയാണെന്നും തസ്സാദുഖ് മുഫ്തി പറഞ്ഞു.


Read more: കാണാതായ കുതിര തിരിച്ചെത്തി; എന്നാല്‍ അവള്‍ മാത്രം…..: കാടിനെ ഭയമില്ലാത്ത മകളായിരുന്നു അവള്‍, കഠ് വ പെണ്‍കുട്ടിയെ കുറിച്ച് ബന്ധുക്കള്‍ക്ക് പറയാനുള്ളത്


 കശ്മീരിനെ പുനര്‍നിര്‍മ്മിക്കുന്നതിനായാണ് ബി.ജെ.പിയുമായി സഖ്യം ചേര്‍ന്നതെന്നും പക്ഷെ ചുമതലകള്‍ നിര്‍വഹിക്കാനാകാതെ ക്രൈം പാര്‍ട്ണര്‍മാരായി മാറി. കശ്മീരിലെ ജനങ്ങള്‍ അവരുടെ രക്തം കൊണ്ടാണ് ഇതിന് വിലനല്‍കേണ്ടി വരുന്നതെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാരിന്റെ ഭാഗമായത് കൊണ്ട് മിണ്ടാതിരിക്കില്ലെന്നും ജനങ്ങളെ അവരര്‍ഹിക്കാത്ത അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചതിന് ജനങ്ങളോട് മാപ്പ് പറയേണ്ടി വരുമെന്നും ടൂറിസം മന്ത്രിയായ തസ്സാദുഖ് പറഞ്ഞു.

കത്‌വ സംഭവവും കശ്മീരില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിവെയ്പില്‍ 18 സിവിലിയന്‍സ് കൊല്ലപ്പെടുകയും മിലിന്റ്‌സിന്റെ സാന്നിധ്യം വര്‍ദ്ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മന്ത്രി തന്നെ രംഗത്തെത്തിയിരിക്കുന്നത്.